പ്രണയമെന്നും സംഗീതസാന്ദ്രമാണ്. താളവും രാഗവും ലയിക്കുമ്പോൾ, ആലാപന മാധുരിയുടെ സൗന്ദര്യം നിറയുമ്പോൾ ഓരോ പ്രണയവും ഒരു ഗാനം പോലെ സുന്ദരമാകുന്നു. അത്തരത്തിൽ സംഗീത സാന്ദ്രമായി പരസ്പരം അലിഞ്ഞു ചേരുന്ന ഒരു സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. പ്രശസ്ത ഫാഷൻ ഫോട്ടോഗ്രാഫറായ നവനീത് നാരായണാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.