ദമ്പതികളുടെ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടിനും മറ്റു വെഡിങ്ങ് ഫോട്ടോഷൂട്ടുകൾക്കും ഒരു പ്രധാന ലൊക്കേഷനായി തീർന്നിരിക്കുകയാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം. അതിന് സമീപത്തു നിന്നുമെടുത്ത പല ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അതിരപ്പിള്ളിയുടെ ആ മനോഹരമായ വശ്യത ഒപ്പിയെടുത്ത മറ്റൊരു ഫോട്ടോഷൂട്ട് കൂടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ബെഡ്ഷീറ്റ് സേവ് ദി ഡേറ്റിലൂടെ മലയാളികൾക്ക് സുപരിചിതരായ വെഡിങ്ങ് സ്റ്റോറീസ് ഫോട്ടോഗ്രാഫിയാണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.