സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് എങ്ങനെ വ്യത്യസ്ഥമാക്കാം എന്നതാണ് ഓരോ ദമ്പതികളും ആലോചിക്കുന്നത്. അത്തരത്തിൽ ഒരു ഫോട്ടോഷൂട്ട് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുകയാണ്. സോബിൻ – രേഷ്മ എന്നിവരുടെ സേവ് ദി ഡേറ്റ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചിരി പടർത്തിയിരിക്കുന്നത്. സേവ് ദി ഡേറ്റ് വീഡിയോയിൽ അവസാനം ഇതെല്ലാം കണ്ടുനിൽകുന്ന ഒരു വ്യക്തി വടിയുമെടുത്ത് ഓടിക്കുന്ന സീൻ ആണ് സോഷ്യൽ മീഡിയയെ ചിരിപ്പിച്ചിരിക്കുന്നത്. ഇന്നാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. Antonal Events & Convex Media ആണ് ഈ രസകരമായ വീഡിയോ പകർത്തിയിരിക്കുന്നത്.