സേവ് ദി ഡേറ്റിൽ എത്രത്തോളം വെറൈറ്റി വരുത്താമെന്ന് നോക്കുന്നവരാണ് മലയാളികൾ. അത്തരത്തിൽ തികച്ചും വ്യത്യസ്ഥമായ ഒരു ഫോട്ടോഷൂട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കെ എസ് ഈ ബിക്കാരന്റെ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടാണ് വൈറലാകുന്നത്. രാജേഷ് – ശരണ്യ ദമ്പതികളുടെ ഫോട്ടോഷൂട്ടാണ് ശ്രദ്ധേയമാകുന്നത്. മീറ്റർ റീഡിങ്ങിന് വരുന്ന ചെറുക്കനും മുറ്റത്ത് കളം വരക്കുന്ന പെണ്ണും ഒന്നിക്കുന്ന കാഴ്ച മലയാളികൾക്കും ഒരു പുതുമയാണ്. കെ എസ് ഈ ബി ബില്ലിന്റെ രൂപത്തിലുള്ള സേവ് ദി ഡേറ്റ് കാർഡും ശ്രദ്ധേയമാണ്.