വ്യത്യസ്തമായ ശബ്ദം കൊണ്ട് പിന്നണി ഗാന രംഗത്ത് തിളങിയ താരമാണ് സയനോര ഫിലിപ്പ്. ദിലീപ് പ്രധാന കഥാപാത്രത്തിലെത്തിയ 2004 പുറത്തിറങ്ങിയ വെട്ടം എന്ന ചിത്രത്തിലെ ഐ ലവ് യു ഡിസംബര്‍ എന്ന ഗാനം ആലപിച്ചു കൊണ്ടാണ് സയനോര ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. മലയാളത്തിലും തമിഴിലുമായി ഒരുപിടി നല്ല ഗാനങ്ങള്‍ താരം ഇതിനോടകം ആലപിച്ചിട്ടുണ്ട്. ഗായിക മാത്രമല്ല താരം ഇപ്പോള്‍ സംഗീത സംവിധായിക കൂടിയാണ്. സയനോര ആദ്യമായി സംഗീത സംവിധാനം ചെയ്ത ചിത്രമായിരുന്നു പുറത്തിറങ്ങിയ കുട്ടന്‍പിളളയുടെ ശിവരാത്രി.
ഇപ്പോഴിത കളറിന്റെ പേരില്‍ നേരിടേണ്ടി വന്ന വിവേചനത്തെ കുറിച്ച് താരം ഒരു അഭിമുഖത്തിലൂടെ ഇപ്പോള്‍ തുറന്നു പറയുകയാണ് പ്രിയ ഗായിക. നിറത്തിന്റെ പേരില്‍ താന്‍ പിന്നണി ഗാനരംഗത്ത് വരുന്നതിന് മുന്‍പ് ഒരുപാട് ഒറ്റപ്പെടല്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും പല റിയാലിറ്റി ഷോകളിലും സ്റ്റേജ് ഷോകളില്‍ പോലും തന്നെ മാറ്റി നിര്‍ത്തിയിട്ടുണ്ടെന്നും താരം പറഞ്ഞു. താനും രശ്മിയും പുഷ്പവതിയുമൊക്കെ അത്രയും മികച്ച ഗായകര്‍ ആയിട്ട് പോലും തങ്ങളെ പല ഷോകളിലും മാറ്റി നിര്‍ത്താറുണ്ട് എന്നും താരം തുറന്നടിച്ചു.
ഒരു കല്യാണത്തിന് പോയാല്‍ പോലും വധുവിനെ നിറത്തെ കുറിച്ചായിരിക്കും ആളുകള്‍ ചോദിക്കുന്നത് കുഞ്ഞു ഉണ്ടായപ്പോള്‍ തന്റെ കുഞ്ഞിന്റെ നിറം എന്താണ് എന്നായിരുന്നു എല്ലാവരും ആശങ്കപ്പെട്ടത്. സമൂഹത്തിലെ ഇത്തരം കാഴ്ചപ്പാടുള്ള ആളുകളുടെ കൂടെ ജീവിക്കാന്‍ വളരെ പ്രയാസമാണ് എന്നാണ് ആദ്യം കരുതിയിരുന്നത് നിരന്തരം പ്രശ്നങ്ങളുണ്ടായിരുന്നു അപ്പോള്‍. ജീവിതം മുന്നോട്ടു പോയപ്പോള്‍ ആണ് ഇത് വളരെ തെറ്റാണെന്ന് തോന്നിയതെന്നും താരം പറഞ്ഞു.