ഇപ്പോൾ ദൃശ്യം 2 മലയാളത്തില്‍ സൂപ്പർഹിറ്റായിക്കൊണ്ടിരിക്കുകയാണ് അതുകൊണ്ട് തന്നെ തെലുങ്കിലേക്കും ഈ ചിത്രം ചെയ്യാൻ ഒരുങ്ങുകയാണ്. ജീത്തു ജോസഫ് തന്നെയാകും സംവിധായകൻ. ചിത്രം തെലുങ്കിൽ നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂർ ആണ്. ദൃശ്യത്തിന്റെ ആദ്യ ഭാഗം തെലുങ്കില്‍ റീമേക്ക് ചെയ്തിരുന്നു. അന്ന് ചിത്രം സംവിധാനം ചെയ്തിരുന്നതു നടി ശ്രീ പ്രിയയാണ്.
മോഹൻലാൽ ചെയ്ത ജോർജ്ജു കുട്ടിയുടെ വേഷം വെങ്കടേഷാണു ചെയ്യുന്നത്. ആദ്യ ദൃശ്യത്തിലും വെങ്കടേഷ്തന്നെയാണു ഈ വേഷം ചെയ്തിരുന്നത്. മീന രണ്ടാം ദൃശ്യത്തിലും അഭിനയിക്കും. ആശ ശരതിന്റെ വേഷം നദിയ മൊയ്തുവാണു ചെയ്യുക. എസ്തർ തെലുങ്കിലും അഭിനയിക്കുന്നുണ്ട്. സിനിമയുടെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും.