RSSനെക്കുറിച്ച് മനസിലാക്കാതിരുന്നതിൽ പശ്ചാത്താപം തോന്നി; RSSന്റെ മഹത്വം ഉയർത്തിപ്പിടിക്കുന്ന സിനിമയുമായി രാജമൗലിയുടെ പിതാവ് എത്തുന്നു

പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കെ വി വിജയേന്ദ്ര പ്രസാദ് ആർ എസ് എസിനെക്കുറിച്ച് സിനിമയെടുക്കുന്നു. സിനിമ മാത്രമല്ല ആർ എസ് എസിനെക്കുറിച്ചുള്ള ഒരു വെബ് സീരീസും എടുക്കാൻ താൻ ആലോചിക്കുന്നതായും വിജയേന്ദ്ര പ്രസാദ് വ്യക്തമാക്കി. ബാഹുബലി, ആർ ആർ ആർ, ബജ്‌രംഗി ഭായ്‌ജാൻ തുടങ്ങിയ ഹിറ്റു സിനിമകളുടെ തിരക്കഥാകൃത്ത് ആയ വിജയേന്ദ്ര പ്രസാദ് സംവിധായകൻ എസ് എസ് രാജമൗലിയുടെ പിതാവാണ്.

ആർ എസ് എസ് ദേശീയ എക്സിക്യുട്ടീവ് അംഗം രാം മാധവിന്റെ പുസ്തകപ്രകാശനമായിരുന്നു ഓഗസ്റ്റ് 16ന്. ഈ ചടങ്ങിൽ സംസാരിക്കുമ്പോഴാണ് തന്റെ സിനിമാപദ്ധതികളെക്കുറിച്ച് വിജയേന്ദ്ര പ്രസാദ് മനസു തുറന്നത്.
തനിക്ക് ഒരു സത്യം പറയാനുണ്ടെന്ന് പറഞ്ഞാണ് വിജയേന്ദ്ര പ്രസാദ് തുടങ്ങിയത്. ആർ എസ് എസിനെക്കുറിച്ച് തനിക്ക് മൂന്നോ നാലോ വര്‍ഷം മുന്‍പു വരെ കാര്യമായൊന്നും അറിയില്ലായിരുന്നെന്നും എന്നാൽ നാല് വര്‍ഷം മുന്‍പ് ചിലര്‍ തന്നോട് ആര്‍എസ്എസിനെക്കുറിച്ച് ഒരു തിരക്കഥ എഴുതാന്‍ ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. അതിന് പ്രതിഫലവും നല്‍കി. തുടർന്ന് താൻ നാഗ്പൂരില്‍ പോയി മോഹന്‍ ഭഗവതിനെ കണ്ടു. ഒരു ദിവസം അവിടെ താമസിക്കുകയും, ആർ എസ് എസ് എന്താണെന്ന് ആദ്യമായി മനസ്സിലാക്കുകയും ചെയ്തു. ഇത്രയും മഹത്തരമായ ഒരു സംഘടനയെക്കുറിച്ച് മനസിലാക്കാതിരുന്നതില്‍ തനിക്ക് ഒരുപാട് പശ്ചാത്താപം തോന്നിയെന്നും വിജയേന്ദ്രപ്രസാദ് പറഞ്ഞു.

ആർ എസ് എസ് ഇല്ലായിരുന്നെങ്കില്‍ കശ്മീര്‍ ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അത് പാകിസ്താനുമായി ലയിക്കുമായിരുന്നുവെന്നും ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ മരിക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഏതായാലും തിരക്കഥ താൻ രണ്ടു മാസത്തിനുള്ളിൽ പൂർത്തിയാക്കിയെന്നും അത് മോഹൻ ഭാഗവതിന് ഇഷ്ടമായെന്നും വിജയേന്ദ്ര പ്രസാദ് പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ട ജോലികള്‍ ഉടനെ ആരംഭിക്കുമെന്നും വെബ് സീരീസും ചെയ്യണമെന്ന് ആഗ്രഹിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ആർ എസ് എസ് തെറ്റ് ചെയ്തിട്ടുണ്ടെന്നും എന്നാൽ അത് ഇപ്പോൾ പറയുന്നില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം ആർ എസ് എസിന്റെ മഹത്വം ഉയർത്തിപ്പിടിക്കുന്നത് ആയിരിക്കും ചിത്രമെന്നും പറഞ്ഞു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago