‘മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തി; ആ ഫോട്ടോയ്ക്കപ്പുറം ഒന്നുമുണ്ടായില്ല’;ആന്റിക്രൈസ്റ്റിനെക്കുറിച്ച് പി.എഫ് മാത്യൂസ്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമായിരുന്നു ആന്റിക്രൈസ്റ്റ്. മമ്മൂട്ടി, പൃഥ്വിരാജ്, ഫഹദ് ഫാസില്‍ ഉള്‍പ്പെടെ വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അതിന് ശേഷം ആന്റിക്രൈസ്റ്റുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഒന്നും പുറത്തുവന്നില്ല. ഇപ്പോഴിതാ ആ സിനിമയെപ്പറ്റി പ്രതികരിച്ചിരിക്കുകയാണ് തിരക്കഥാകൃത്ത് പി.എഫ് മാത്യൂസ്.

ഈ സിനിമയുമായി ബന്ധപ്പെട്ട് നടന്‍ മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് പി.എഫ് മാത്യൂസ് പറഞ്ഞു. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. അതിനപ്പുറത്തേക്ക് ഒന്നും സംഭവിച്ചില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം ആന്റിക്രൈസ്റ്റ് കഥ പറയുന്ന അതേ പശ്ചാത്തലത്തില്‍ മറ്റൊരു സിനിമ റിലീസ് ചെയ്തു. അതോടെ ആ സിനിമയുടെ പദ്ധതി പൂര്‍ണ്ണമായി ഉപേക്ഷിക്കുകയായിരുന്നു എന്നും അദ്ദേഹം അറിയിച്ചു. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പി.എഫ് മാത്യൂസിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

ഞാന്‍ ജോലിയില്‍ നിന്നു സന്തോഷത്തോടെ വിരമിച്ച് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയുമായുള്ള ഈ കൂടിക്കാഴ്ച നടന്നു. കര്‍ണാടകത്തിലെ ഒരു കുഗ്രാമത്തിലാണ് അദ്ദേഹം ഉണ്ടായിരുന്നത്. തലേന്ന് പാതിരാവില്‍ത്തന്നെ ഞങ്ങളവിടെ എത്തിച്ചേര്‍ന്നു. പിറ്റേന്ന് രാവിലെ ലൊക്കേഷനില്‍ ചെന്ന് അദ്ദേഹത്തിന്റെ കാരവനിലിരുന്ന് കഥ പറഞ്ഞു. ഹൈറേഞ്ച് പ്രദേശത്തുള്ള ഒരു സ്‌ക്കൂളിന്റെ പരിസരങ്ങളില്‍ ചില കുട്ടികള്‍ അപ്രത്യക്ഷരാകുന്നു. പിന്നാലെ ചില ദുര്‍മരണങ്ങളുമുണ്ടാകുന്നുണ്ട്. കപ്പൂച്ചിന്‍ പുരോഹിതനാണ് നായകന്‍. അത്രയ്‌ക്കൊന്നും വെളിപ്പെടുത്താത്ത ചിത്രീകരണവും അന്ത്യവുമുള്ള മിസ്റ്റീരിയസായ കഥാപരിസരം. കഥ കേട്ട അദ്ദേഹം നമുക്കത് ചെയ്യാം എന്നു പറഞ്ഞു. അങ്ങനെയാണ് ആ ഫോട്ടോ ഉണ്ടാകുന്നത്. അതിനപ്പുറം ഒന്നും സംഭവിച്ചില്ല. ആ വിഷയം സിനിമയായി മാറിയില്ല. വര്‍ഷങ്ങള്‍ക്കു ശേഷം മറ്റു ചില സിനിമകളില്‍ സമാനമായ ചില കഥാ സന്ദര്‍ഭങ്ങള്‍ പ്രത്യക്ഷപ്പെടുകയും കൂടി ചെയ്തതോടെ ആ സിനിമയേക്കുറിച്ചുള്ള ചിന്ത തന്നെ തുടച്ചു നീക്കി. ഇപ്പോള്‍ ശേഷിക്കുന്നത് ഈ ചിത്രമാണ്. അതും ഒരു സാമൂഹ്യ മാധ്യമത്തില്‍ നിന്നു കിട്ടിയത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago