നിരവധി ആരാധകരുള്ള നടിയാണ് മേഘ്ന രാജ്. ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജ മരിക്കുന്നതും അതിനെ മേഘ്ന അതിജീവിച്ചതുമെല്ലാം കണ്ടതാണ്. കുഞ്ഞുണ്ടായ ശേഷമുള്ള നിമിഷങ്ങള്‍ മേഘ്ന പണ്ടുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മകന് റയാന് രാജിനൊപ്പമുള്ള ഒരു വിഡിയോയാണ് മേഘ്ന പങ്കുവച്ചിരിക്കുന്നത്. നിരവധി പേര് വിഡിയോക്ക് കമന്റുമായി എത്തി.
പപ്പാ, ദാദാ എന്ന് മേഘ്ന പറയുമ്പോള്‍ അതുകേട്ട് കുഞ്ഞു റയാനും പറയുന്നതാണ് വിഡിയോയില്‍. എത്ര കണ്ടാലും മതിവരുന്നില്ല ഈ വിഡിയോ എന്നാണ് ആരാധകര്‍ പറയുന്നത്. എന്തൊരു ക്യൂട്ടാണ് റയാനെന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.
നവാഗതനായ വിശാല്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ മൂവിയിലൂടെ രണ്ടു വര്‍ഷത്തിനുശേഷം മേഘ്ന സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ചിരഞ്ജീവിയുടെ അടുത്ത സുഹൃത്തും സംവിധായകനുമായ പന്നഗ ഭരണയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
View this post on Instagram