പി പദ്മരാജന്റെ കഥയെ ആസ്പദമാക്കി സംവിധാനം ചെയ്യുന്ന സിനിമയിലേക്ക് നായികയെ തേടുന്നു. രാകേഷ് ഗോപനാണ് പദ്മരാജന്റെ കഥയെ ആസ്പദമാക്കി സിനിമ ഒരുക്കുന്നത്. അരുൺലാൽ രാമചന്ദ്രൻ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.
അമിത് ചക്കാലക്കൽ, ഷമ്മി തിലകൻ, സാബുമോൻ തുടങ്ങിയവരാണ് ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം സി ഇ ടി സിനിമാസിന്റെ ബാനറിൽ രാജശേഖരൻ തകഴി ആണ് നിർമിക്കുന്നത്.
വേട്ട, കരിങ്കുന്നം സക്സസ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ അരുണലാൽ രാമചന്ദ്രൻ ആണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്.