പാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ദുല്‍ഖര്‍ സല്മാന് നായകനാകുന്ന ബിഗ് ബജറ്റ് മാസ്സ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം കിംഗ് ഓഫ് കൊത്തയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ദുല്‍ഖര്‍ സല്‍മാന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. കിംഗ് ഓഫ് കൊത്തയുടെ മാസ്സ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തേ വൈറലായിരുന്നു.
ഹിറ്റ് മേക്കര്‍ സംവിധായകന് ജോഷിയുടെ മകനായ അഭിലാഷ് ജോഷിയാണ് ചിത്രത്തിന്റെ കിംഗ് ഓഫ് കൊത്ത സംവിധാനം ചെയ്യുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വെഫേറര്‍ ഫിലിംസും സീ സ്റ്റുഡിയോയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ദുല്‍ഖറിനൊപ്പം വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിര്‍മ്മാണ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്. ബിഗ് ബഡ്ജറ്റില്‍ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം നിമിഷ് രവി നിര്‍വഹിക്കുന്നു. അഭിലാഷ് എന്‍ ചന്ദ്രനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
മാസ്സ് ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫി രാജശേഖറാണ്. ജേക്സ് ബിജോയും ഷാന്‍ റഹ്മാനും ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. എഡിറ്റര്‍- ശ്യാം ശശിധരന്, മേക്കപ്പ്- റോണെക്സ് സേവിയര്‍, വസ്ത്രാലങ്കാരം- പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍- ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷന്‍ കണ്ട്രോളര്- ദീപക് പരമേശ്വരന്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- അനൂപ് സുന്ദരന്‍, വിഷ്ണു സുഗുതന്, പിആര്‍ഒ- പ്രതീക്ഷ് ശേഖര്‍ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.