ബിനു തൃക്കാക്കര കേന്ദ്രകഥാപാത്രമായി എത്തുന്ന ‘മൈ നെയിം ഈസ് അഴകന്’ എന്ന ചിത്രത്തിലെ രണ്ടാം ടീസര്‍ പുറത്തിറങ്ങി. ബിനു തൃക്കാക്കരയാണ് ടീസറിലുള്ളത്. കണ്ണാടിക്ക് മുന്നില്‍ നിന്ന് പല പേരുകള്‍ പറഞ്ഞ് സ്വന്തം പേരിനെ ഓര്‍ത്ത് വിഷമിക്കുന്ന ബിനു തൃക്കാക്കരയാണ് ടീസറില്‍. ഇന്നലെ പുറത്തിറങ്ങിയ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നേരത്തേ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഒരു യമണ്ടന്‍ പ്രേമകഥ എന്ന ചിത്രത്തിന് ശേഷം ബി സി നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മൈ നെയിം ഈസ് അഴകന്’.ട്രൂത്ത് ഫിലിംസിന്റെ ബാനറില്‍ സമദ് ട്രൂത്ത് പ്രൊഡക്ഷന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. നിരവധി കോമഡി ഷോകളിലും സിനിമകളിലും സഹവേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള ബിനു തൃക്കാക്കര നായകനായി അഭിനയിക്കുന്ന ആദ്യ സിനിമയാണിത്. ബിനു തൃക്കാക്കര തന്നെയാണ് രചന നിര്‍വഹിക്കുന്നത്.
ശരണ്യ രാമചന്ദ്രനാണ് ചിത്രത്തിലെ നായിക. വിഷ്ണു ഉണ്ണിക്കൃഷ്ണന്, ബിബിന്‍ ജോര്‍ജ്, ജോണി ആന്റണി, ടിനിടോം, ജാഫര്‍ ഇടുക്കി, സുധി കോപ്പ, ബൈജു എഴുപുന്ന, ജോളി ചിരയത്ത് എന്നിവരാണ് മറ്റു താരങ്ങള്‍. ഫൈസല്‍ അലിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ബി.കെ. ഹരിനാരായണന്, വിനായക് ശശികുമാര്‍, സന്ദീപ് സുധ
എന്നിവരുടേതാണ് ഗാനങ്ങള്‍. ദീപക് ദേവ്, അരുണ്‍ രാജ് എന്നിവര്‍ ചേര്‍ന്ന് സംഗീതസംവിധാനം നിര്‍വഹിക്കുന്നു.