വ്യത്യസ്ഥമായ വേഷപ്പകർച്ചകൾ കൊണ്ട് അത്ഭുതപ്പെടുത്തുന്ന വിജയ് സേതുപതിയുടെ ഇരുപത്തഞ്ചാം ചിത്രം സീതാകാതിയുടെ ഒഫീഷ്യൽ ട്രെയ്ലർ പുറത്തിറങ്ങി. എൺപതുവയസ്സുകാരനായ സൂപ്പർസ്റ്റാർ അയ്യാ ആദിമൂലത്തിന്റെ വേഷമാണ് വിജയ് സേതുപതി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ബാലാജി തരണീതരനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ‘നടുവിലെ കൊഞ്ചം പാക്കാത കാനം’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ബാലാജി തരണീതരന്‍. അര്‍ച്ചന, രമ്യ നമ്പീശന്, ജെ.മഹേന്ദ്രന്,പാര്‍വ്വതി നായര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. പാഷന് സ്റ്റുഡിയോസാണ് നിര്‍മ്മാണം. ഗോവിന്ദ് വസന്തയാണ് സംഗീതം. ഡിസംബര്‍ 20 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.