സൽമാൻ ഖാൻ നായകനാകുന്ന രാധേ: ദി മോസ്റ്റ് വാണ്ടഡ് ഭായ് എന്ന ചിത്രത്തിലെ ഏവരും കാത്തിരുന്ന സീട്ടി മാർ ഗാനം പുറത്തിറങ്ങി. സൽമാൻ ഖാനും ദിഷാ പട്ടാണിയും കിടിലൻ ചുവടുകളുമായെത്തിയിരിക്കുന്ന ഈ ഗാനം അല്ലു അർജുനും പൂജ ഹെഗ്ഡെയും ഒന്നിച്ച തെലുങ്ക് ചിത്രം ദുവ്വഡ ജഗന്നാഥം എന്ന ചിത്രത്തിലെ സീട്ടി മാർ എന്ന ഗാനത്തിന്റെ ഹിന്ദി റീമേക്കാണ്. മെയ് 13ന് തീയറ്ററുകളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ഒന്നിച്ചാണ് രാധേയുടെ റിലീസ്.
ഒരു അണ്ടർ കവർ പോലീസ് ഓഫീസറായിട്ടാണ് സൽമാൻ ഖാൻ ചിത്രത്തിലെത്തുന്നത്. നഗരത്തിലെ ഡ്രഗ് മാഫിയയെ ഉന്മൂലനം ചെയ്യുന്ന ചിത്രത്തിൽ രൺദീപ് ഹൂഡയാണ് വില്ലനാകുന്നത്. ജാക്കി ഷറോഫും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സീ പ്ലസിലും DTHഇലുമാണ് ചിത്രം എത്തുന്നത്.