കഴിഞ്ഞ ദിവസമാണ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ തിരുവനന്തപുരത്ത് വെച്ച് വിതരണം ചെയ്തത്.മുഖ്യമന്ത്രി പിണറായി വിജയൻ ആണ് ജേതാക്കൾക്ക് സമ്മാനം നൽകിയത് .
ചടങ്ങിൽ വളരെ ശ്രദ്ധേയമായ ഒരു കാര്യം നടക്കുകയുണ്ടായി.ലാലിബേലാ എന്ന ചിത്രത്തിലെ അഭിനയത്തിന് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ച അശാന്ത് കെ.ഷാ എന്ന ബാലതാരതിനോടൊപ്പം ഉള്ള മുഖ്യമന്ത്രിയുടെ സെൽഫിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം.
പുരസ്കാരം വാങ്ങാനായി വേദിയിലേക്ക് കയറിയ അശാന്ത് കുട്ടിത്തത്തിന്റെ നിഷ്കളങ്കതയോടെ ഓടി വന്ന് ചടങ്ങിലെ മുഖ്യാതിഥിയായ മോഹന്‍ലാലിനെ ആലിംഗനം ചെയ്തു. പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെയും അശാന്ത് കെട്ടിപ്പിച്ചു.
അദ്ദേഹത്തില്‍ നിന്ന് പുരസ്കാരം വാങ്ങിയ അശാന്ത് വേദിയില്‍ വച്ചു തന്നെ സെല്‍ഫിയെടുക്കാന്‍ ഒരുങ്ങി. എന്നാല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനായ സംവിധായകന് കമലും മറ്റും ചേര്‍ന്ന് അശാന്തിനെ തടഞ്ഞു.
എന്നാല്‍ ഇരിപ്പിടത്തില്‍ ഇരുന്ന ശേഷം പിണറായി അശാന്തിനെ തിരികെ വിളിച്ച് ഒപ്പം സെല്‍ഫിയെടുത്തു. ആദ്യം മുഖ്യമന്ത്രിക്കൊപ്പം സെല്‍ഫിയെടുത്ത അശാന്ത് പിന്നീട് അദ്ദേഹത്തിന്റെ തോളില്‍ കയ്യിട്ട് ചേര്‍ത്തു നിര്‍ത്തി വീണ്ടും സെല്‍ഫി ക്ലിക്ക് ചെയ്തു.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…