1946ൽ ആരംഭിച്ച കാൻ ചലച്ചിത്രോത്സവം ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയതും പ്രൗഡിയേറിയതുമായ ചലച്ചിത്രോത്സവങ്ങളിൽ ഒന്നായാണ് കണക്കാക്കുന്നത്. സാധാരണയായി എല്ലാ വർഷങ്ങളിലും മെയ് മാസത്തിൽ ഫ്രാൻസിലെ കാൻ പട്ടണത്തിൽ വെച്ചാണ് ഇത് സംഘടിപ്പിക്കുന്നത്. ഈ വര്‍ഷത്തെ കാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം മേയ് എട്ടിന് തുടങ്ങും. 71ാമത് കാന്‍ ചലച്ചിത്ര മേളയാണ് ഇത്തവണത്തേത്. മേയ് എട്ട് മുതല്‍ 19 വരെയാണ് ഫെസ്റ്റിവല്‍. പലർക്കും സന്തോഷം പകരുന്ന ഒരു തീരുമാനമാണ് കാൻ ചലച്ചിത്രോത്സവത്തിന്റെ ഡയറക്ടർ തിയറി ഫ്രിമാക്സ് എടുത്തിരിക്കുന്നത്. കാൻ ചലച്ചിത്രോത്സവത്തിലെ റെഡ് കാർപ്പെറ്റിൽ ഇക്കൊല്ലം സന്ദർശകർക്ക് സെൽഫി എടുക്കുന്നത് നിരോധിച്ചിരിക്കുകയാണ്. അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും ഇത് ബാധകമാണോ എന്നറിയില്ല. ഇത്ര ‘പരിഹാസ്യവും വിചിത്രവുമായ’ ആചാരത്തെ തിയറി കഴിഞ്ഞ കൊല്ലവും തടഞ്ഞിരുന്നു.