വീടു കയറി ആക്രമിച്ചു എന്ന കേസില്‍ സീരിയല്‍ താരം അശ്വതിയും ഭര്‍ത്താവ് നൗഫലും അറസ്റ്റിലായി. മനോരമായാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെയാണ് സംഭവം. നായരമ്പലം സ്വദേശി കിഷോറിനേയും അമ്മയേയും സാമ്പത്തിക ഇടപാടിനെ ചൊല്ലി വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. ഞാറയ്ക്കല്‍ പൊലീസാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.
കൊച്ചിയില്‍ ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ അശ്വതി കഴിഞ്ഞയാഴ്ചയാണ് വിവാഹിതയായത്. കാക്കനാട് ചിറ്റേത്തുകര സ്വദേശിയും കൊച്ചിയില്‍ കാര്‍ ബിസിനസ് നടത്തുന്ന ആളുമാണ് നൗഫല്‍. ലഹരി മരുന്ന് ഉപയോഗിച്ചിരുന്നെന്നും അത് ഉപേക്ഷിക്കുന്നതിന് ഡോക്ടര്‍മാരില്‍ നിന്ന് ചികിത്സ തേടിയിരുന്നുവെന്നും അശ്വതി തുറന്നു പറഞ്ഞത് നേരത്തേ വാര്‍ത്തയായിരുന്നു. പ്രണയിച്ച യുവാവിനൊപ്പം പതിനാറാം വയസില്‍ കൊച്ചിയിലെത്തിയ അശ്വതി വഞ്ചിക്കപ്പെടുകയായിരുന്നു. വിവാഹ വാഗ്ദാനം ചെയ്ത സുഹൃത്ത് തന്നെ ദുരുപയോഗം ചെയ്തെന്നും പണം സമ്പാദിക്കുന്നതിനായി മറ്റുള്ളവര്‍ക്കായി കൈമാറിയെന്നും അശ്വതി വെളിപ്പെടുത്തിരുന്നു. എറണാകുളം സൗത്തില്‍ ട്രാവത്സ് ബിസിനസ് നടത്തുന്ന യുവാവിനെതിരെയാണ് അവര്‍ അന്ന് പ്രതികരിച്ചത്. നേരത്തേ ദുബായില്‍ വച്ച് ലഹരിമരുന്ന് കേസില്‍ അശ്വതി അറസ്റ്റിലായിട്ടുണ്ട്.
ലഹരിമരുന്നിന് അടിമപ്പെട്ടുവെന്ന വാര്‍ത്ത പ്രചരിച്ചതോടെ അശ്വതിയെ സഹായിക്കാന്‍ നിരവധി പേര് രംഗത്തുവന്നിരുന്നു. എന്നാല്‍ ദുരുപയോഗം ചെയ്യുന്നത് ലക്ഷ്യമിട്ടാണ് പലരും വരുന്നതെന്ന് മനസിലാക്കി ആ ബന്ധങ്ങളില്‍ നിന്ന് അശ്വതി പിന്മാറിയിരുന്നു. നേരത്തേ അശ്വതിയെ വിവാഹം കഴിച്ച നൗഫലിനെ മദ്യപിച്ച് അലക്ഷ്യമായി വാഹനം ഓടിച്ചതിന് പൊലീസ് പിടികൂടിയിരുന്നു. ഇക്കഴിഞ്ഞ ജൂലൈയില്‍ കൊച്ചിയില്‍ വച്ചായിരുന്നു ആ സംഭവം. അന്ന് അശ്വതിയും നൗഫലിനൊപ്പം ഉണ്ടായിരുന്നു.