ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യ ഒട്ടാകെ കോടിക്കണക്കിന് ആരാധകരെ സൃഷ്ടിച്ച താരമാണ് പ്രഭാസ്.അതിനാൽ തന്നെ പ്രഭാസിന്റെ അടുത്ത ചിത്രമായ സാഹോയ്ക്ക് വേണ്ടി ആരാധകരെല്ലാം വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
യു.വി. ക്രിയേഷന്‍സും ടി സിരീസും സംയുക്തമായി നിര്‍മ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സുഗീത് ആണ്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ‘സാഹൊ’യുടെ പുതിയ മേക്കിംഗ് വീഡിയോ പുറത്തെത്തി. ‘ഷേഡ്സ് ഓഫ് സാഹൊ’ എന്ന പേരില്‍ അണിയറക്കാര്‍ പുറത്തിറക്കുന്ന മേക്കിംഗ് വീഡിയോ സിരീസില്‍ രണ്ടാമത്തേതാണ് ഇത്. നായിക ശ്രദ്ധാ കപൂറിന്റെ പിറന്നാള്‍ ദിനത്തില്‍ അവര്‍ക്ക് ആശംസകളുമായാണ് 1.02 മിനിറ്റ് ദൈര്‍ഘ്യമുള്ള പുതിയ വീഡിയോ എത്തിയിരിക്കുന്നത്.