പാലക്കാട്ടെ തന്റെ പ്രചരണത്തിന് ഒപ്പം നിന്ന നടനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ രമേഷ് പിഷാരടിക്ക് നന്ദി പറഞ്ഞ് എംഎല്‍എ ഷാഫി പറമ്പില്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഷാഫി നന്ദി അറിയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി നടന്‍ രമേശ് പിഷാരടി കോണ്‍ഗ്രസില്‍ അംഗത്വം നേടിയത് വലിയ വാര്‍ത്തയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും നടന്‍ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. അതേ സമയം തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ നിരവധി ട്രോളുകളാണ് രമേശ് പിഷാരടിയ്ക്ക് നേരെ സമൂഹ മാധ്യമങ്ങളില്‍ നിന്ന് ഉയര്‍ന്നിരുന്നു.
‘അവരവര്‍ക്കിഷ്ടപെടുന്ന പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങാനോ മത്സരിക്കാനോ ഉള്ള സ്വാതന്ത്ര്യം മുകേഷിനും ഇന്നസെന്റിനും മാത്രമല്ല സലീം കുമാറിനും പിഷാരടിക്കും ധര്‍മ്മജനും ജഗദീഷിനുമൊക്കെയുണ്ട്.’ എന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
നന്ദി പിഷാരടി .
ആര്‍ജ്ജവത്തോടെ ഒപ്പം നിന്നതിന്. നിര്‍ണ്ണായകമായ ഒരു വിജയത്തിന് സാന്നിദ്ധ്യം കൊണ്ട് കരുത്ത് പകര്‍ന്നതിന്.
അവരവര്‍ക്കിഷ്ടപെടുന്ന പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങാനോ മത്സരിക്കാനോ ഉള്ള സ്വാതന്ത്ര്യം മുകേഷിനും ഇന്നസെന്റിനും മാത്രമല്ല സലീം കുമാറിനും പിഷാരടിക്കും ധര്‍മ്മജനും ജഗദീഷിനുമൊക്കെയുണ്ട്.
രമേഷ് പിഷാടരടി പ്രചരണത്തിനുപോയിടത്തെല്ലാം യുഡിഎഫ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടു എന്നത് ഉയര്‍ത്തിയാണ് അദ്ദേഹത്തിനെതിരെ ട്രോളുകള്‍ നിറഞ്ഞത്. നേരത്തെ രാഹുല്‍ മാങ്കൂട്ടത്തില്‍, പിടി തോമസ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിഷാരടിക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…