വെള്ളിത്തിരയിലേക്ക് ബാലതാരമായെത്തിയ ഷഫ്ന നസീമിനെ അറിയാത്ത മലയാളികൾ കുറവാണ്. കഥപറയുമ്പോള്‍, ആഗതന്, പ്ലസ് ടു തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഷഫ്യുടെ ജീവിത നായകനും അഭിനയമേഖലയിൽ നിന്നുള്ള ആള് തന്നെയാണ്. പ്ലസ് ടു എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ സജിനാണ് ഷഫ്നയുടെ ജീവിത നായകൻ. ഇതരമതസ്ഥരായ ഇരുവരുടെയും വിവാഹവാർത്ത മാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. ചലച്ചിത്ര മേഖലയിൽനിന്നും മിനി സ്ക്രീനിലേക്ക് ഷഫ്ന ചുവട് വച്ചപ്പോൾ ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ താരത്തെ എതിരേറ്റത്.
അതേ സ്വീകരണം തന്നെയാണ് മിനിസ്ക്രീനിലേക്ക് ചുവട് വച്ച സജിനും ഇപ്പോൾ പ്രേക്ഷകർ നൽകുന്നത്. സാന്ത്വനം എന്ന പരമ്പരയിലെ ഓരോ കഥാപാത്രങ്ങളോടും പ്രേക്ഷകർക്ക് ഏറെ ആരാധനയാണ്. പ്രത്യേകിച്ചും അൽപ്പം ഗൗരവക്കാരൻ ആയെത്തുന്ന ശിവ എന്ന കഥാപാത്രത്തോട്. ചേട്ടന് സഹായത്തിനായി പത്താം ക്ലാസ്സിൽ പഠിപ്പ് അവസാനിപ്പിച്ച്, സ്വന്തം ഇഷ്ടങ്ങൾ മാറ്റി വച്ച ശിവയോട് ഏറെ ആരാധനയാണ് പ്രേക്ഷകർക്കുള്ളത്. പ്ലസ് ടു എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചതിന് ശേഷമാണ് സജിനും ഷഫ്നയും പ്രണയിച്ച് വിവാഹിതരാവുന്നത്. സിനിമാ ലൊക്കേഷനില്‍ നിന്ന് തുടങ്ങിയ പ്രണയത്തെ കുറിച്ച് താരങ്ങള്‍ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്.
ഭര്‍ത്താവ് അധികം റൊമാന്റികായി അഭിനയിക്കുന്നത് കാണാന്‍ ഇഷ്ടമല്ലെന്നാണ് ഷഫ്ന പറയുന്നത്. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരദമ്പതിമാര്‍. ഞങ്ങള്‍ രണ്ട് പേരിലും ഏറ്റവും പൊസസ്സീവും ഷഫ്നയാണ്. ഇക്കയ്ക്ക് അങ്ങനെ ഒരു പ്രശ്നവുമില്ലെന്നാണ് നടി പറയുന്നത്. സീരിയലില്‍ എന്നോട് ഓവറായിട്ടൊന്നും അഭിനയിക്കേണ്ടെന്നാണ് ഇവള് പറഞ്ഞിരിക്കുന്നതെന്ന് സജിനും കൂട്ടിച്ചേര്‍ത്തു. മറുവശത്ത് നായികയായി ഗോപിക അഭിനയിക്കാന്‍ വന്നത് ഭാഗ്യമാണ്. അല്ലെങ്കില്‍ ഞാന്‍ ഇക്കാനെ കൊന്നേനെ എന്നും ഷഫ്ന പറഞ്ഞു.
സിനിമയില്‍ അഭിനയിക്കുന്നതൊക്കെ കൊള്ളാം. പക്ഷേ ഭര്‍ത്താവ് ലിപ് ലോക് ഒന്നും ചെയ്യേണ്ടെന്നാണ് ഷഫ്നയുടെ നിലപാട്. ഞാനതിന് സമ്മതിക്കില്ലെന്ന് നടി പറയുമ്പോള്‍ എനിക്കത് ചെയ്യാന്‍ പ്രശ്നമില്ലെന്നാണ് സജിന്റെ അഭിപ്രായം. ഇപ്പോള്‍ അതൊന്നും പറയാന്‍ പറ്റില്ല. കഥാപാത്രം അത് ആവശ്യപ്പെടുകയാണെങ്കില് ചെയ്തെന്ന് വരും.