മലയാളികളുടെ പ്രിയതാരമാണ് ഷഫ്ന. ബാലതാരമായാണ് ഷഫ്ന സിനിമയിലേക്കെത്തുന്നത്. ഷഫ്നയുടെ ഭര്‍ത്താവ് സജിനും ഇന്ന് പ്രേക്ഷകരുടെ പ്രിയ താരമാണ്. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഷഫ്ന പങ്കുവെച്ച പുതിയൊരു ഫോട്ടോയാണ് വൈറലാകുന്നത്.
View this post on Instagram
സജിനൊപ്പമുള്ള ഫോട്ടോയാണ് ഷഫ്ന പങ്കുവെച്ചിരിക്കുന്നത്. നിങ്ങളുടെ ശിവന്, എന്റെ ഒരേയൊരു സജിന്‍ എന്നാണ് ഷഫ്ന ഫോട്ടോയുടെ ക്യാപ്ഷന്‍. ഒട്ടേറെ പേരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയില്‍ ശ്രീനിവാസന്റെ മകളുടെ കഥാപാത്രമായിട്ടായിരുന്നു ഷഫ്ന ആദ്യം സിനിമയിലേക്കെത്തിയത്.
View this post on Instagram
പിന്നീട് കഥ പറയുമ്പോള്‍ എന്ന സിനിമയിലും ശ്രീനിവാസന്റെ മകളായി തന്നെ അഭിനയിച്ചു. പരസ്പരം എന്ന സീരിയലിലെ ശിവന് എന്ന കഥാപാത്രമായിട്ടാണ് സജിന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായത്.
View this post on Instagram