ലോകമെമ്പാടും നിരവധി ആരാധകരുള്ള താരമാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്. പതിറ്റാണ്ടുകള്‍ നീണ്ട തന്റെ അഭിനയ ജീവിതത്തില്‍ ഷാരൂഖ് സിനിമാസ്വാദകര്‍ക്ക് നല്‍കിയത് നിരവധി മികച്ച കഥാപാത്രങ്ങളാണ്. അവയിലൂടെ മലയാളികള്‍ക്കും പ്രിയങ്കരനായ താരം നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം പത്താന് എന്ന ചിത്രത്തിലൂടെ വീണ്ടും ബിഗ് സ്ക്രീനില്‍ സജീവമാകുകയാണ്. ഇപ്പോഴിതാ മക്കയില്‍ എത്തി ഉംറ നിര്‍വഹിച്ച ഷാരൂഖിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
#shahrukhkhan bollywood actor spotted in Haram Shareef performing Umrah
Ma sha Allah.Thanks for the videos bro Mohammed Adil. pic.twitter.com/1Sta5zoYbm
— Mohammad Munajir محمد مناطر 🇮🇳 (@munajir92) December 1, 2022
പുതിയ ചിത്രമായ ഡങ്കിയുടെ ചിത്രീകരണത്തിന് സൗദി അറേബ്യയിലെത്തിയപ്പോഴാണ് താരം മക്കയിലെത്തി ഉംറ നിര്‍വഹിച്ചത്. താരത്തിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഉംറ വസ്ത്രം ധരിച്ച് പ്രാര്‍ത്ഥിക്കുന്നത് ചിത്രങ്ങളിലും വീഡിയോകളിലും കാണാനാകും.
രാജ്കുമാര് ഹിറാനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡങ്കി. സൗദി അറേബ്യയില്‍ ചിത്രീകരണത്തിന് വന്ന കാര്യം താരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഡങ്കിയുടെ ചിത്രീകരണത്തിന് മികച്ച ലൊക്കേഷന്‍ അനുവദിച്ചതിന് സൗദി അറേബ്യ സാംസ്കാരിക മന്ത്രാലയത്തിന് താരം നന്ദി പറഞ്ഞിരുന്നു.