ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ മയക്കുമരുന്ന് കേസിൽ നർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ ക്ലീൻ ചിറ്റ് നൽകി കുറ്റവിമുക്തനാക്കി. ഈ കേസിൽ 22 ദിവസം ആര്യൻ ഖാൻ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. ഷാരൂഖ് ഖാന് ഇപ്പോൾ ഏറെ ആശ്വാസമായി എന്നാണ് ആര്യന് വേണ്ടി കോടതിയിൽ കേസ് വാദിക്കുകയും ജാമ്യം നേടി കൊടുക്കുകയും ചെയ്ത അഡ്വക്കേറ്റ് മുകുൾ റോഹാത്ഗി പ്രതികരിച്ചത്.
നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ സമർപ്പിച്ച ചാർജ്ഷീറ്റിൽ ആര്യൻ ഖാനും മറ്റ് അഞ്ച് പേർക്കുമെതിരെ തെളിവുകൾ ഒന്നും തന്നെ ഇല്ലെന്നും ഇവരിൽ നിന്നും മയക്കുമരുന്ന് ഒന്നും കണ്ടുപിടിച്ചില്ലെന്നുമാണ് പറഞ്ഞിരിക്കുന്നത്. മറ്റ് പതിനാല് പേർക്കെതിരെ കേസ് ചാർജ് ചെയ്തിട്ടുണ്ട്. എനിക്കും എന്റെ കക്ഷികൾക്കും, പ്രത്യേകിച്ച് ഷാരൂഖ് ഖാനും, ആശ്വാസമായി.. അവസാനം സത്യം പുറത്തു വന്നുവെന്നാണ് അഡ്വക്കേറ്റ് മുകുൾ റോഹാത്ഗി പറഞ്ഞത്.
ലഹരി വിരുദ്ധ ഏജൻസി നടത്തിയ റെയ്ഡിൽ മൂന്നിനാണ് ഒരു ആഡംബര കപ്പലിൽ നിന്നും ആര്യൻ ഖാൻ അറസ്റ്റിലാകുന്നത്. അറസ്റ്റിന് തൊട്ടു പിന്നാലെ കിരൺ ഗോസ്വാമി എന്നയാൾ എടുത്ത ഒരു സെൽഫി വൈറലായിരുന്നു. സ്വാതന്ത്ര്യ ദൃക്സാക്ഷി എന്നാണ് അയാ വിശേഷിപ്പിച്ചത്. പിന്നീട് ഒരു വഞ്ചനാക്കുറ്റത്തിന് കിരൺ ഗോസ്വാമി അറസ്റ്റിൽ ആയിരുന്നു. അഭിനേത്രി അനന്യ പാണ്ഡെ അടക്കമുള്ളവരെ എൻ സി ബി ചോദ്യം ചെയ്തിരുന്നു. ഇന്നായിരുന്നു എൻ സി ബിക്ക് ചാർജ് ഷീറ്റ് സമർപ്പിക്കുവാൻ കോടതി നൽകിയിരുന്ന അവസാന ദിവസം.