കഴിഞ്ഞദിവസം മുഴുവൻ സോഷ്യൽ മീഡിയയിൽ ഒരു ചുംബനവും ചുംബിച്ചയാൾ പറഞ്ഞ ഡയലോഗും ആണ് വൈറലായി മാറിയത്. കേരള ബ്ലാസ്റ്റേഴ്സ് താരം ഇവാൻ കലിയൂഷ്നിയുടെ കാൽപാദത്തിൽ ഷൈജു ദാമോദരൻ ചുംബിച്ചതാണ് ചിലരെ ചൊടിപ്പിച്ചത്. എന്നാൽ, ഇത് കേരളത്തിന്റെ മുഴുവൻ ചുംബനമാണെന്ന് പറഞ്ഞ് ഷൈജു ചുംബിച്ചതാണ് മറ്റു ചിലരെ ചൊടിപ്പിച്ചത്. ഏതായാലും ചുംബനവും പറഞ്ഞ ഡയലോഗും നിമിഷനേരം കൊണ്ട് വൈറലായി. സോഷ്യൽ മീഡിയ കമന്റേറ്റർ ഷൈജു ദാമോദരന് എതിരെ രൂക്ഷവിമർശനങ്ങൾ ഉയർന്നു. എന്നാൽ തനിക്ക് എതിരെ ഉയർന്ന വിമർശനത്തിൽ പ്രതികരിച്ചിരിക്കുകയാണ് ഷൈജു ദാമോദരൻ.
തനിക്കെതിരെയുള്ള വിമർശനങ്ങളെല്ലാം ഒരേതരം പ്രൊഫൈലിൽ നിന്നാണ് വരുന്നതെന്നും പ്രത്യേക കേന്ദ്രത്തിൽ നിന്നുള്ള സംഘടിതമായ ആക്രമണമാണ് നടക്കുന്നതെന്നും ഷൈജു ദാമോദരൻ പറഞ്ഞു. കോൺഗ്രസോ യൂത്ത് കോൺഗ്രസോ വിചാരിച്ചാൽ വാടിക്കരിഞ്ഞ് പോകുന്നയാളല്ല താനെന്നും മനോരമ ന്യൂസിനോട് സംസാരിക്കവെ ഷൈജു ദാമോദരൻ വ്യക്തമാക്കി. തനിക്കെതിരെ നടക്കുന്നത് പ്രത്യേക കേന്ദ്രത്തിൽ നിന്നുള്ള സംഘടിതമായ ആക്രമണമാണെന്നും അതിനൊക്കെ കാരണം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ താൻ ഒരു മുന്നണിക്ക് വേണ്ടി പരസ്യമായി രംഗത്തിറങ്ങിയത് ആണെന്നും ഷൈജു പറഞ്ഞു.
ഒരു മലയാളിയോടും തനിക്ക് വിരോധവും ദേഷ്യവുമില്ല. കോൺഗ്രസോ യൂത്ത് കോൺഗ്രസോ വിചാരിച്ചാൽ വാടിക്കരിഞ്ഞു പോകുന്നയാളല്ല താൻ. എതിർചേരിയിൽ നിന്ന് പുലഭ്യം പറയുന്നതിലൂടെ ആരെങ്കിലും സന്തോഷിക്കുന്നുണ്ടെങ്കിൽ അതിൽ താൻ ഹാപ്പിയാണ്. ഈ ജോലി ചെയ്യാൻ നിയുക്തനായിരിക്കുന്നിടത്തോളം കാലം ഇവിടെ ഉണ്ടാകുമെന്നും ഇതെല്ലാം പാർട് ഓഫ് ദ ഗെയിം ആണെന്നും ഷൈജു ദാമോദരൻ പറഞ്ഞു. താനൊരു സാധാരണ ഫുട്ബോൾ ആരാധകനാണ്. തന്നെ വിസ്മയിപ്പിച്ച രണ്ട് ഗോളുകൾ പിറന്നതിന്റെ സന്തോഷത്തിലാണ് ഇവാന്റെ ഇടതുകാലിൽ ചുംബിച്ചത്. ചുംബനം തെറ്റായി തോന്നിയിട്ടില്ലെന്നും അത് സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും ചിഹ്നമാണെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…