തൊണ്ണൂറുകളില്‍ ബിഗ്രേഡ് സിനിമകളിലൂടെ പ്രേക്ഷകരെ ഹരം കൊളളിച്ച നടിയായിരുന്നു ഷക്കീല. ഷക്കീലയുടെ ജീവിതകഥ സിനിമയാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്ദ്രജിത്ത് ലങ്കേഷാണ് ഷക്കീലയുടെ ജീവിതം വെള്ളിത്തിരയിലേക്ക് എത്തിക്കുന്നത്. മലയാളി താരം രാജീവ് പിളളയാണ് ചിത്രത്തില്‍ നായകവേഷത്തിലെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിൽ പങ്കജ് ത്രിപദി, രാജീവ് പിള്ള, എസ്തര് നൊറോണ എന്നിവരാണ് പ്രധാന താരങ്ങൾ. ഗൗരി ലങ്കേഷിന്റെ സഹോദരന് ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്ത ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഡിസംബർ 25ന് തിയേറ്റുകളിലെത്തും.
ബോളിവുഡ് സിനിമകളിലൂടെ തിളങ്ങിയ നടി റിച്ച ചദ്ദയാണ് ഷക്കീലയുടെ ബയോപിക്കില്‍ മുഖ്യ വേഷത്തില്‍ എത്തുന്നത്. ബോളിവുഡില്‍ നിരവധി സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് റിച്ച ചദ്ദ. ഗ്യാങ്സ് ഓഫ് വസൈപ്പൂര്‍,ഗോലിയോം കീ രാംലീല രാസ് ലീല,സരബ്ജിത്ത് തുടങ്ങിയ ചിത്രങ്ങളിലെല്ലാം തന്നെ നടി ശ്രദ്ധേയ വേഷങ്ങളിലെത്തിയിരുന്നു. സിനിമയുടെ സ്ക്രിപ്റ്റ് മികച്ചതാണെന്നും നല്ല അഭിനയ സാധ്യതയുളള വേഷമായതിനാലാണ് ഷക്കീലയുടെ വേഷം തിരഞ്ഞെടുത്തതെന്നും റിച്ച ചദ്ദ പറഞ്ഞിരുന്നു.