ബാലതാരമായി മലയാള സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് ശാലിൻ സോയ. മാണിക്യക്കല്ല്, കർമ്മയോദ്ധ, മല്ലൂസിംഗ് എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം ഒടുവിൽ എത്തിയത് ഒമർ ലുലു സംവിധാനം ചെയ്ത ധമാക്കയിലാണ്. മൂന്നിലധികം ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്ത് സംവിധാന രംഗത്ത് മികവു പുലർത്തിയ താരമാണ് ശാലിൻ സോയ. താരം പങ്കുവെച്ച പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മാലിദ്വീപിൽ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളാണ് നടി പങ്ക് വെച്ചിരിക്കുന്നത്.
മാലിദ്വീപിലേക്ക് ഹണിമൂൺ ട്രിപ്പ് വരുന്നതിനേക്കാൾ ഒറ്റക്ക് വരുന്നതാണ് എനിക്കിഷ്ടമെന്ന് ഞാൻ എപ്പോഴും പറയുമായിരുന്നുവെന്ന് വ്യക്തമാക്കിയ ശാലിൻ ഇപ്പോൾ അത് യാഥാർഥ്യമായി എന്ന് കുറിച്ചിരിക്കുകയാണ്. ഒരു ഫാൻസി വെക്കേഷൻ എന്നതിനേക്കാൾ ലോക്കലായിട്ടുള്ള ഒരു കറക്കമാണ് നടി നടത്തിയിരിക്കുന്നത്.