സ്നേഹം… ഒരു വാക്കല്ല അതൊരു അനുഭവമാണ്. ഒരാൾക്ക് പ്രതിഫലം ഒന്നും ഇല്ലാതെ മറ്റൊരാൾക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും വിലയുള്ള സമ്മാനം അവരും പറക്കട്ടെ..! പലതരം സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടുകൾ കണ്ട് അത്ഭുതപ്പെട്ടിട്ടുള്ളവരാണ് മലയാളികൾ. അതിനാൽ തന്നെ ഏവരും ശ്രദ്ധിക്കുന്നത് എങ്ങനെ ഓരോ ഫോട്ടോഷൂട്ടും വ്യത്യസ്ഥമാക്കാമെന്നാണ്. അതിർവരമ്പുകൾ ഭേദിച്ച് പല ഫോട്ടോഷൂട്ടുകൾ വൈറലാകുമ്പോഴും മറ്റു ചില ഫോട്ടോഷൂട്ടുകൾ മനസ്സിന് പകരം വെക്കാനില്ലാത്ത ഒരു സന്തോഷം പകരാറുണ്ട്.
View this post on Instagram
അത്തരത്തിൽ ഉള്ളൊരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഷാലു – ബാനു ദമ്പതികളുടെ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടാണ് അതിന്റെ ആശയത്തിന് കൈയ്യടി നേടുന്നത്. ആത്രേയ വെഡിങ്ങ് സ്റ്റോറീസാണ് ഫോട്ടോസ് പകർത്തിയിരിക്കുന്നത്. ഫോട്ടോയിൽ വരനും വധുവിനുമൊപ്പം കൊച്ചുമോളുടെ സേവ് ദി ഡേറ്റിൽ പോസ് ചെയ്തവരെ കണ്ടാണ് മലയാളികൾ കൈയ്യടിച്ചിരിക്കുന്നത്.
View this post on Instagram
ഇത്രയും കാലം കണ്ടതിൽ ഏറ്റവും മികച്ച സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് എന്നാണ് ഫോട്ടോസ് കണ്ട മലയാളികൾ പറയുന്നത്. ഐഡിയ ആരുടെയാണെങ്കിലും സംഭവം ഉഷാറായിട്ടുണ്ട്. ഇന്നലെയായിരുന്നു ഈ ദമ്പതികളുടെ നിക്കാഹ്.
View this post on Instagram