അമൃത ടിവിയിലെ സൂപ്പർ ഡാൻസർ എന്ന പ്രോഗ്രാമിലൂടെയാണ് ഷംന കാസിം എന്ന പൂർണ പ്രശസ്തി നേടുന്നത്. മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിൽ അഭിനേതാവായി തുടക്കം കുറിച്ചു. തുടർന്ന് 2004ൽ എന്നിട്ടും എന്ന മലയാള ചിത്രത്തിൽ നായികയായി അരങ്ങേറ്റം കുറിച്ച നടി പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളുമായി മുന്നോട്ട് പോവുകയാണ്. അന്യഭാഷകളിൽ നല്ല റോളുകൾ ലഭിച്ചിട്ടും മലയാളത്തിൽ അത്തരം റോളുകൾ ലഭിക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിക്കുകയാണ് താരം.
അന്യഭാഷകളിലെ പോലെ നല്ല കഥാപാത്രങ്ങൾ മലയാളത്തിൽ എനിക്ക് എന്തുകൊണ്ട് ലഭിക്കുന്നില്ല എന്നോർത്ത് ഞാൻ അത്ഭുതപ്പെടാറുണ്ട്. മലയാളത്തിലെ ചില സിനിമകൾ കാണുമ്പോൾ ഞാൻ ഇതിനെ കുറിച്ച് ആലോചിക്കും. അത് എപ്പോഴും ഒരു ചോദ്യചിഹ്നം പോലെ എന്റെ മുൻപിലുണ്ട്. ജോസഫ് സിനിമയുടെ തമിഴ് റീമേക്കിൽ എനിക്ക് ലഭിച്ചിരിക്കുന്നത് വളരെ അഭിനയ പ്രാധാന്യം ഉള്ളൊരു വേഷമാണ്. തമിഴിൽ എനിക്കിത് ചെയ്യാമെങ്കിൽ മലയാളത്തിൽ എന്തുകൊണ്ട് ചെയ്‌തു കൂടാ? അതിനുള്ള ഉത്തരം എനിക്ക് ഇത് വരെ ലഭിച്ചിട്ടില്ല. ഞാൻ ഒരുപാട് സ്റ്റേജ് ഷോകൾ ചെയ്യുന്നത് കൊണ്ടും എന്നെ കാണാൻ മലയാളിയെ പോലെയല്ലാത്തത് കൊണ്ടുമാണെന്നാണ് ചിലർ പറയുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…