വളക്കാപ്പ് ചടങ്ങ് ആഘോഷമാക്കി നടി ഷംന കാസിം. മെറൂര് നിറത്തിലുള്ള പട്ടുസാരിധരിച്ചാണ് താരം ചടങ്ങില്‍ എത്തിയത്. ഇതോടൊപ്പം ഹെവി ആഭരണങ്ങളും ധരിച്ചിരുന്നു. മേക്കപ്പ് ആര്‍ട്ടിസ്റ്റ് സിജാന് താരത്തെ സുന്ദരിയാക്കുന്നതിന്റെ വിഡിയോ ഷംന തന്െ യൂട്യൂബ് ചാനലില്‍ പങ്കുവച്ചിട്ടുണ്ട്.
ഒരു പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം ഹാപ്പിയെസ്റ്റ് മൊമന്റാണിതെന്ന് ഷംന പറയുന്നു. മൂന്ന് മാസം മുതലുള്ള കുഞ്ഞിന്റെ അനക്കങ്ങള്‍ വല്ലാത്ത സന്തോഷമാണ് നല്‍കുന്നത്. തനിക്കേറ്റവും പ്രിയപ്പെട്ടയാള്‍ മമ്മിയാണ്. തന്റെ മമ്മിയോടുള്ള ഇഷ്ടം ഈ നിമിഷത്തില്‍ ഇരട്ടിയാകുകയാണ്. തന്നെ വളര്‍ത്തിയത് ഓര്‍ക്കുമ്പോള്‍ മമ്മിയോട് ബഹുമാനം കൂടുകയാണെന്നും ഷംന പറഞ്ഞു.
ഇക്കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഷംന കാസിമിന്റെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭര്‍ത്താവ്. ആഘോഷപൂര്‍വമായിരുന്നു വിവാഹം. ചടങ്ങില്‍ സിനിമാ രംഗത്തുനിന്നുള്ള നിരവധി പേര് പങ്കെടുത്തു. കണ്ണൂര്‍ സ്വദേശിനിയായ ഷംന കാസിം റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയയാകുന്നത്. മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും അഭിനയിച്ചു. ജോജു നായകനായി എത്തിയ ജോസഫ് എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ വിസിത്തിരനിലാണ് ഷംന ഒടുവില്‍ അഭിനയിച്ചത്.