അമൃത ടിവിയിലെ സൂപ്പര്‍ ഡാന്‍സര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് സിനിമാ രംഗത്തേക്ക് കടന്നുവരുന്ന താരമാണ് ഷംന കാസിം എന്നിട്ടും എന്ന മലയാളചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. പച്ചക്കുതിര, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, അലി ഭായ്, കോളേജ് കുമാരന് എന്നിവയാണ് അഭിനയിച്ച മറ്റു മലയാളചിത്രങ്ങള്‍.
മലയാള ചിത്രങ്ങള്‍ക്കു പുറമെ തമിഴ് -തെലുഗു ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ‘മുനിയാണ്ടി വിളങ്ങിയാല്‍ മൂണ്ട്രാമാണ്ട്’ എന്ന തമിഴ് ചിത്രത്തില്‍ നായികയായിരുന്നു.2012ല്‍ പുറത്തിറങ്ങിയ ചട്ടക്കാരി എന്ന മലയാളചിത്രത്തില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചു. ഷംനയുടെ പുതിയൊരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ക്യൂട്ട് ടീച്ചറുടെ ലുക്കിൽ എത്തിയിരിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് വി ക്യാപ്ചർ ഫോട്ടോഗ്രഫിയാണ്.