ഒരു പക്ഷി അതിന്റെ ആയുഷ്ക്കാലം മുഴുവൻ പറന്നാലും തണലുതീരാത്ത ഒരു മരമുണ്ട്. പരമ സീമയിലെ സിദ്റാ വൃക്ഷം… അതിനടുത്താണ് സ്വർഗം. ഞാൻ നിന്നെ അവിടെ കാത്തു നിൽക്കും..!
ഈ ഈദിന് പ്രണയത്തിന്റെ സൗന്ദര്യം കൂടിയേകി ഷെയ്ൻ നിഗം നായകനാകുന്ന ഖല്ബിന്റെ ടൈറ്റിൽ സോങ്ങ് പുറത്തിറങ്ങി. മമ്മൂക്കയാണ് വീഡിയോ പുറത്തിറക്കിയത്. സാജിദ് യാഹിയ കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിലെ ടൈറ്റിൽ സോങ്ങ് ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. വിമൽ നാസർ, റെനീഷ് ബഷീർ എന്നിവർ ചേർന്നാണ് സുഹൈൽ എം കോയയുടെ വരികൾക്ക് സംഗീതമേകിയിരിക്കുന്നത്. ഷെയ്നെ കൂടാതെ സിദ്ധിഖ്, ലെന തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സംഗീതസാന്ദ്രമായ ഒരു പ്രണയഗാഥ തന്നെയായിരിക്കും ഖൽബ് എന്നുറപ്പാണ്.