Categories: MalayalamNews

മാങ്കുളത്ത് ഷെയിനെ റിസോർട്ടിൽ നിന്നും ഇറക്കിവിട്ട സംഭവം; വാർത്ത വ്യാജമെന്ന് മാങ്കുളം സ്വദേശി; ഫേസ്ബുക്ക് കുറിപ്പ്

ഖുർബാനി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി മാങ്കുളത്ത് ഉണ്ടായിരുന്ന സമയത്ത് റിസോര്‍ട്ടില്‍ താമസിച്ചിരുന്ന ഷെയ്ന്‍ നിഗം കൂകി വിളിച്ച്‌ ശല്യപ്പെടുത്തിയതിനാല്‍ റിസോര്‍ട്ടില്‍ നിന്ന് പുറത്താക്കിയതായി വാര്‍ത്തയുണ്ടായിരുന്നു. മാങ്കുളവും, കാട്ടാനകളുടെ വിഹാരകേന്ദ്രമായ ആനക്കുളവുമെല്ലാം സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷനുകളാകുമ്പോള്‍, കാട്ടിലേയ്ക്കുള്ള കടന്നുകയറ്റവും, സിനിമയുടെ മറവില്‍ വനനശീകരണവും ഉണ്ടാകാറുണ്ടെന്നും കൂടെ കൂട്ടിച്ചേർത്തിരുന്നു. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനാല്‍ ഷെയ്നിനെ മാങ്കുളത്തെ റിസോര്‍ട്ടില്‍ നിന്ന് പുറത്താക്കുകപോലുമുണ്ടായി. ഷെയിനിന്റെ കൂടെയുണ്ടായിരുന്ന രണ്ടുപേരായിരുന്നു ഏറ്റവും പ്രശ്നമുണ്ടാക്കിയിരുന്നതെന്നും ദൃക്സാക്ഷികള്‍ പറഞ്ഞതായി റിപ്പോർട്ടുകൾ പുറത്ത് വന്നു. ഷൂട്ടിനിടെ പലതവണ മാങ്കുളം ടൗണിലൂടെ ഇറങ്ങിനടന്ന നടനെ പ്രൊഡക്ഷന്‍ ജീവനക്കാര്‍ നിര്‍ബന്ധിച്ച് വാഹനത്തില്‍കയറ്റി മടക്കി കൊണ്ടുപോകുന്നതും നാട്ടുകാര്‍ കണ്ടുവെന്നും വാർത്തയിൽ പറയുന്നു.

എന്നാൽ ഈ പറഞ്ഞതെല്ലാം വ്യാജമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ലിജോ തയ്യിൽ എന്ന മാങ്കുളം സ്വദേശി.

ഞാൻ ഒരു മാങ്കുളം സ്വദേശിയാണ് ഷൂട്ടിങ്ങിന് വന്നപ്പോൾ ഷെയ്ന്റെ കൂടെ ഫോട്ടോ എടുക്കാത്ത അയാളുമായി ഇതുവരെ അടുത്ത് ഇടപെടാത്ത ഒരാളുമാണ്.

Shane Nigam ഞങ്ങളുടെ മാങ്കുളത്ത് ഷൂട്ടിങ്ങിന് വന്നപ്പോൾ ഇവിടുള്ള എല്ലാവരോടും വളരെ മാന്യമായി തന്നെയാണ് പെരുമാറിയത് . ആവശ്യപ്പെട്ട എല്ലാവർക്കുമൊപ്പം ഫോട്ടോ എടുത്തും വളരെ വൈകിയ സമയം വരെ ഷൂട്ടിങ്ങിൽ പങ്കെടുത്തും എല്ലാവരോടും ചിരിച്ചു കളിച്ചു ഇടപ്പെട്ട് നടക്കുന്ന ഷെയ്ൻ എന്ന വ്യക്തിയെ ആണ് ഞങ്ങൾക്ക് കാണുവാൻ സാധിച്ചത്.
മദ്യപിക്കുക,പുകവലിക്കുക ഇതൊക്കെ ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. അതിൽ മറ്റുള്ളവർ ഇടപെടുന്നതിൽ ഒരു യുക്തിയുമില്ല. ഏതെങ്കിലും ഒരു റിസോർട്ടിൽ എന്തെങ്കിലും നടന്നാൽ അത് റിസോർട്ട് മാനേജ്മെന്റും റൂം എടുക്കുന്ന വ്യക്തിയും തമ്മിലുള്ള പ്രശ്‌നമാണ്. അത് ഒരു നാടിന്റെ പൊതു പ്രശ്നം അല്ല . അവനെതിരെ പറയുന്നവർ ഈ ഗണത്തിൽപ്പെടാത്തവർ ആണ് എന്ന് ഈ നാട്ടിൽ അഭിപ്രായവും ഇല്ല. നാട്ടിൽ എല്ലാ കാര്യങ്ങൾക്കും ഇടംകോലിടുന്നവരുടെ കയ്യിൽ നിന്ന് വാർത്ത ശേഖരിക്കുക എന്നത് എന്ത് മാധ്യമ ധർമ്മമാണ് എന്ന് കുടി ഈ റിപ്പോർട്ടർ ആരായാലും വ്യക്തമാക്കണം. ഇന്നലെ വന്നപ്പോൾ നിങ്ങൾ യാത്ര ചെയ്ത തകർന്ന കല്ലാർ-മാങ്കുളം റോഡിന്റെ അവസ്ഥ ഇതു വരെ ന്യൂസ് കൊടുക്കാത്ത ഒരു പരമ മോൻ ആണ് താങ്കൾ.

ഈ പോസ്റ്റ് ഇപ്പോൾ ഇടുന്നത് ഇന്ന് രാവിലെ മുതൽ Manorama News TV യിൽ
മാങ്കുളം കാരുടെ അഭിപ്രായമാണ് എന്നുള്ള രീതിയിൽ ഒരു വാർത്ത വരുന്നുണ്ട്. അതിൽ ഒരാൾ പറയുന്ന കാര്യങ്ങൾ എങ്ങനെയാണ് ഒരു നാടിന്റെ അഭിപ്രായമാകുന്നത്. ഇന്നലെ മനോരമ ന്യൂസ് പ്രതിനിധികൾ വരുമ്പോൾ ഞാൻ അടക്കമുള്ള മലയാളം പറയാൻ അറിയാവുന്ന ആനേകം ആളുകൾ ഇവിടെ ഉണ്ടായിരുന്നു. ഞങ്ങളോട് ഒന്നും അവർ ഈ വിഷയത്തെ പറ്റി സംസാരിച്ചിട്ടെ ഇല്ല. ഇവിടുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നതിനായി തകർന്ന റോഡിന്റെ രംഗങ്ങൾ ചിത്രീകരിക്കുകയാണ് ചെയ്തത്. ഇവർ ഇപ്പോൾ കൊടുത്തിരിക്കുന്ന വാർത്ത ഷൂട്ട് ചെയ്തത് അവർ ആഗ്രഹിച്ചു വന്ന ഒരാളുടെ അടുത്ത് നിന്ന് മാത്രം അഭിപ്രായം തേടികൊണ്ടാണ്. അതിൽ നിന്ന് തന്നെ ഇത് ഒരു പെയ്ഡ് ന്യൂസ് ആണ് എന്ന് ഉറപ്പിക്കാം.
ഷെയ്ൻ നിഗം മറ്റുള്ള പടങ്ങളിൽ അഭിനയിക്കുന്നതും കരാർ തെറ്റിക്കുന്നതും ഒന്നും നമ്മുടെ വിഷയം അല്ല അവന്റെ മാത്രം വിഷയം ആണ്. അവന്റെ കരിയറിനെയും ഭാവിയെയും ബാധിക്കുന്ന കാര്യം ആണ് അതിൽ നല്ലതോ ചീത്തയോ ആയി അവൻ തുടരട്ടെ.
മനോരമ പറഞ്ഞിരിക്കുന്നത് എല്ലാം ശുദ്ധ അസംബന്ധമായ കാര്യങ്ങളാണ് മാങ്കുളത്ത് കഴിഞ്ഞ 25 വർഷത്തിന് ഇടയിൽ വേറെ ഒരു ചിത്രത്തിന്റെയും മുഴുനീള ഷൂട്ടിങ് നടക്കുകയോ വന നശീകരണം ഉണ്ടാവുകയോ ചെയ്തിട്ടില്ല.അത് പറഞ്ഞ നാട്ടുകാരെ വെളിപ്പെടുത്താൻ മഞ്ഞരമ്മ തയാറാവണം വേറെ ഒന്നിനുമല്ല നാടിനെ പറ്റി അപരാധം പറഞ്ഞതിന് പത്തലു വെട്ടി രണ്ട് കൊടുക്കാൻ ആണ്.
ആയതിനാൽ മനോരമ ഈ വാർത്ത തിരുത്തുവാൻ തയ്യാറാവണം.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago