ഷെയ്ന് നിഗം അക്കറായി സ്ക്രീനിലെത്തുന്ന വലിയ പെരുന്നാളിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഹിമിക ബോസ് എന്ന ബംഗാളി താരമാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ഗംഭീര ട്രെയ്ലർ പുറത്തിറങ്ങി. നവാഗതനായ ഡിമല്‍ ഡെന്നീസ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ 20 ന് തിയേറ്ററുകളിലെത്തും. ജോജു ജോര്‍ജ്, നിഷാന്ത് സാഗര്‍, അലന്‍സിയര്‍, സുധീര്‍ കരമന എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ഇവരെ കൂടാതെ മട്ടാഞ്ചേരിയിലും പരിസര പ്രദേശങ്ങളിലുമുള്ളവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.വിനായകന്റെ വോയ്സ് ഓവറിലാണ് ട്രെയ്ലർ അവതരിപ്പിച്ചിരിക്കുന്നത്.
സന്തോഷ് ശിവന്, അന്‍വര്‍ റഷീദ്, അമല്‍ നീരദ്, പോള്‍സണ്‍ എന്നിവരുടെ സഹായി ആയിരുന്നു. സംവിധായകനൊപ്പം തസരീഖ് അബ്ദുള്‍ സലാമും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പത്തോളം പാട്ടുകളാല്‍ സമ്പന്നമായ വലിയ പെരുന്നാളിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് റെക്സ് വിജയനാണ്. സുരേഷ് രാജനാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് വിവേക് ഹര്ഷന്. കാണികളെ തൃപ്തിപ്പെടുത്തുന്ന വിധത്തില്‍ നൂറ് ശതമാനം എന്റര്ടെയ്നര് എന്ന നിലയിലാണ് വലിയ പെരുന്നാള്‍ ഒരുക്കിയിരിക്കുന്നത്.