മോഹൻലാൽ നായകനായ ദൃശ്യം 2 വളരെ മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുകയാണ്, ചിത്രത്തിൽ കൂടി ഏറെ ശ്രദ്ധ നേടിയ താരമാണ് നടി ശാന്തിപ്രിയ, ദൃശ്യത്തിൽ രേണുക വക്കീലായിട്ടാണ് ശാന്തി എത്തിയത്, വളരെ മികച്ച അഭിനയമാണ് താരം കാഴ്ച വെച്ചത്, നേരത്തെ മമ്മൂട്ടിക്കൊപ്പവും താരം അഭിനയിച്ചിരുന്നു, മമ്മൂട്ടി നായകനായ ഗാനഗന്ധർവനിൽ ആണ് താരം നേരത്തെ അഭിനയിച്ചത്,
ചിത്രത്തിലും താരം വക്കീലിന്റെ വേഷം തന്നെയാണ് ചെയ്തത്, ദൃശ്യത്തിലും ശാന്തി വക്കീൽ വേഷത്തിലാണ് എത്തിയത്, അഭിനയിച്ച രണ്ടും സിനിമകളിലും വക്കീൽ വേഷത്തിൽ എത്തിയ ശാന്തി യഥാർത്ഥ ജീവിതത്തിലും വക്കീലാണ്, സിനിമ ഇറങ്ങിയ ശേഷം നിരവധി പേരാണ് ശാന്തിക്ക് സപ്പോർട്ടുമായി എത്തിയത്, വളരെ മികച്ച പ്രകടനമാണ് ശാന്തി ദൃശ്യം രണ്ടിൽ കാഴ്ച് വെച്ചത്, ഇപ്പോൾ ശാന്തിയുടെ കുടുംബത്തിനൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുകയാണ്, ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.