വമ്പൻ മുതൽ മുടക്കിൽ ഒരുങ്ങിയ ഒരു മലയാളം ചിത്രം വെള്ളിയാഴ്ച തിയറ്ററുകളിലേക്ക് എത്തുകയാണ്. 18 കോടി രൂപ മുതൽ മുടക്കിൽ ഒരുങ്ങിയ ചിത്രം അദൃശ്യം ആണ് തിയറ്ററുകളിലേക്ക് എത്തുന്നത്. മലയാളത്തിലും തമിഴിലും ഒരേ സമയം ചിത്രീകരണം പൂർത്തിയായ ചിത്രം നവംബർ 18 വെള്ളിയാഴ്ച തിയറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ മലയാളം പതിപ്പില്‍ ജോജു ജോര്‍ജ്, നരേന്, ഷറഫുദ്ദീന് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുമ്പോള്‍ പരിയേറും പെരുമാള്‍ ഫെയിം കതിര്, നരേയ്ന്, നട്ടി നടരാജന് തുടങ്ങിയവരാണ് തമിഴ് പതിപ്പില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
നവാഗതനായ സാക് ഹാരിസ് ആണ് തിരക്കഥയും സംഭാഷണവും എഴുതി ചിത്രം സംവിധാനം ചെയ്യുന്നത്. ഫോറന്‍സിക്, കള എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ ബാനര്‍ ആയ ജുവിസ് പ്രൊഡക്ഷനും യു എ എന്‍ ഫിലിം ഹൗസ്, എ എ എ ആര് പ്രൊഡക്ഷന്‍സ് എന്നിവരും സംയുക്തമായിട്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്. കയല്‍ ആനന്ദി, പവിത്ര ലക്ഷ്മി, ആത്മീയ രാജന്, പ്രതാപ് പോത്തന്, ജോണ്‍ വിജയ്, മുനിഷ്കാന്ത്, സിനില്‍ സൈനു, വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത് ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലാണ്. തമിഴില്‍ യുക്കി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പാക്ക്യരാജ് രാമലിംഗം കഥ എഴുതിയ ഈ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പുഷ്പരാജ് സന്തോഷ് ആണ്. രഞ്ജിന് രാജ് സംഗീത സംവിധാനവും ഡോണ്‍ വിന്‍സന്റ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു. മലയാളത്തിലെയും തമിഴിലെയുമായി കഴിവുറ്റ താരനിരയും അണിയറ പ്രവർത്തകരും ഒന്നിക്കുമ്പോൾ ഉറപ്പായും പ്രേക്ഷകർക്ക് ഒരു മികച്ച സിനിമ അനുഭവം തന്നെ പ്രതീക്ഷിക്കാം.