ഷറഫുദ്ദീൻ, അപർണ ദാസ്, നൈല ഉഷ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ ചിത്രമായ പ്രിയൻ ഓട്ടത്തിലാണ് ജിസിസിയിൽ റിലീസിന് എത്തി. ജി സി സി റിലീസിനായി ദുബായിൽ എത്തിയപ്പോഴുള്ള ചിത്രം നടൻ ഷറഫുദ്ദീൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചു. ‘പ്രിയന്റെ ജി സി സി റിലീസിനായി ദൂബായിൽ’ എന്ന അടിക്കുറിപ്പോടെയാണ് ദുബായിൽ നിന്നുള്ള തന്റെ ചിത്രങ്ങൾ ഷറഫുദ്ദീൻ പങ്കുവെച്ചത്.
ജീവിതത്തിൽ ഓരോരോ ജോലികളിൽ ഏർപ്പെട്ട് സദാ ഓടിക്കൊണ്ടിരിക്കുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതമാണ് ‘പ്രിയൻ ഓട്ടത്തിലാണ്’ എന്ന സിനിമ പറയുന്നത്. മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി ചിത്രത്തിൽ അതിഥിവേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. ചിത്രത്തിലെ പ്രധാനപ്രമേയം പ്രിയന്റെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട ദിവസമാണ്. ആ ദിവസം പ്രിയൻ തന്റെ പതിവുശീലങ്ങൾ ഉപേക്ഷിക്കുമോ ഇല്ലയോ എന്നുള്ളതാണ് ചിത്രത്തിൽ വ്യക്തമാക്കുന്നത്.
ബിജു സോപാനം, ഹക്കിം ഷാജഹാൻ, സുധി കോപ്പ, ജാഫർ ഇടുക്കി, സ്മിനു സിജോ, അശോകൻ, ഹരിശ്രീ അശോകൻ, ഷാജു ശ്രീധർ, ശിവം സോപാനം, ഉമ, ജയരാജ് കോഴിക്കോട്, വീണ, വിജി, വിനോദ് തോമസ്, ശ്രീജ ദാസ്, വിനോദ് കെടാമംഗലം, കുക്കിൽ രാഘവൻ, ഹരീഷ് പെങ്ങൻ, അനാർക്കലി മരക്കാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ‘ചതുർമുഖ’ത്തിന് ശേഷം അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ഒന്നിച്ചു തിരക്കഥയും സംഭാഷണവുമെഴുതുന്ന ചിത്രമാണ് പ്രിയൻ ഓട്ടത്തിലാണ്. സൈറ ബാനുവിന് ശേഷം ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രമാണ്. ശബരീഷ് വർമ, പ്രജീഷ് പ്രേം, വിനായക് ശശികുമാർ എന്നിവരാണ് പാട്ടുകൾ എഴുതിയിരിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…