1962 ല്‍ എംജിആര്‍ നായകനായി അഭിനയിച്ച പാശം എന്ന തമിഴ് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന ഷീല ഇന്ന് തന്റെ സിനിമ ജീവിതത്തിന്റെ 57 വര്‍ഷങ്ങളാണ് പൂർത്തിയാക്കിയിരിക്കുന്നത്. പ്രേം നസീര്‍ , സത്യന്, മധു, ജയന്, സുകുമാരന്‍, കമലഹാസന് തുടങ്ങി അക്കാലത്തെ മുന്‍നിര നായകന്മാരുടെയെല്ലാം നായികയായി ഷീല തിളങ്ങി നിന്നിരുന്നു. പ്രേം നസീറിനൊപ്പമായിരുന്നു ഷീല ഏറ്റവുമധികം സിനിമകൾ ചെയ്തത്. അത് കൊണ്ട് തന്നെ ആ കാലത്തെ ആളുകളുടെ മനസിലെ പ്രണയ ജോഡികൾ ആയിരുന്നു ഇവർ. കേരളം സർക്കാരിന്റെ മികച്ച നടിക്കുള്ള ആദ്യ പുരസ്ക്കാരം സ്വന്തമാക്കിയത് ഷീല തന്നെ ആയിരുന്നു.
ഇടവേളകൾ എടുത്ത് വര്‍ഷങ്ങളോളം മാറി നിന്ന താരം 23 വർഷങ്ങൾക്ക് ശേഷമാണു മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ തിരിച്ചു വന്നത്. ഇപ്പോഴിതാ ഈ അനുഗ്രഹീത താരത്തെ തേടി ജെസി ഡാനിയേല്‍ പുരസ്കാരം എത്തിയിരിക്കുകയാണ്. മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള അംഗീകാരമായിട്ടാണ് ഷീലയെ തേടി പുരസ്കാരമെത്തിയത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന പുരസ്കാരം ജൂലായ് 27 ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ വെച്ച് സമ്മാനിക്കും.