നാല് വര്‍ഷം നീണ്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം എറണാകുളത്തെ ഷേണായീസ് തീയേറ്റര്‍ വീണ്ടും പ്രവര്‍ത്തന നിരതമാകുന്നു. നവാഗതനായ തരുണ്‍ മൂര്‍ത്തി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ഓപ്പറേഷന് ജാവയാണ് ഷേണായീസില്‍ ആദ്യം പ്രദര്‍ശിപ്പിക്കുക. ഫെബ്രുവരി 12 നാണ് റിലീസ്. നാലുവര്‍ഷം നീണ്ടുനിന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം അഞ്ച് സ്ക്രീനുകള്‍ ഉള്‍പ്പെടെ ഡിജിറ്റല്‍ പ്രൊജക്ടറുകളോടെ മള്‍ട്ടിപ്ലക്സുകളായി ഷേണായീസ് മാറിയിരിക്കുകയാണ്.
ഫായിസ് സിദ്ദിഖ് ചായാഗ്രഹണം നിര്‍വഹിക്കുന്നു. നിഷാദ് യൂസഫ് എഡിറ്റിംഗ്. സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. മനോഹരമായ ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നത് ജോയ് പോളാണ്. പ്രൊഡക്ഷന്‍ കണ്ട്രോളര്- ജിനു പി കെ,എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍ ഉദയ് രാമചന്ദ്രന്, കല ദുന്ദു രഞ്ജീവ് രാധ, മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പില്‍ തുടങ്ങിയവരാണ്. ഡോള്‍ബി അറ്റ്മോസ് 7.1 ല്‍ ശബ്ദമിശ്രണം നടത്തിയിരിക്കുന്നത് വിഷ്ണു, ശ്രീ ശങ്കര്‍ എന്നിവരാണ്.
ഷൈന്‍ ടോ ചാക്കോ, വിനായകന്, ബാലു വര്‍ഗീസ്, ലുക്ക്മാന്‍, ഇര്‍ഷാദ് അലി, ബിനു പപ്പു, പ്രശാന്ത് അലക്സാണ്ടര്‍, ദീപക് വിജയന്, പി ബാലചന്ദ്രന്, മമ്മിത ബൈജു, ധന്യ അനന്യ, മാത്യു തോമസ് തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. റോ-ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത് വി സിനിമാസിന്റെ ബാനറില്‍ പത്മ ഉദയ് ആണ്.