32 ആം അധ്യായം 23 ആം വാക്യം എന്ന ചിത്രം സംവിധാനം ചെയ്ത അര്‍ജ്ജുനും ഗോകുലും ചേര്‍ന്നാണ് ഷിബു എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ഇത് ഒരു കൊച്ചു സിനിമ ആണെന്നും ഒരുപാട് വാദങ്ങൾ ഒന്നും തങ്ങൾക്ക് ചിത്രത്തിന്റേതായി ഇല്ല എന്നും എന്നാലും ഒരിക്കലും ചിത്രം പ്രേക്ഷകരെ നിരാശരാക്കില്ല എന്നുമാണ് ഗോകുൽ പറയുന്നത്.
സിനിമയെ സ്നേഹിച്ചു സിനിമയ്ക്ക് വേണ്ടി ജീവിക്കുന്ന ഒരു സാധാരണ നാട്ടിൻ പുറത്തുകാരന്റെ കഥയാണ് ഷിബു. പുതുമുഖ താരം കാര്‍ത്തിക് രാമകൃഷ്ണനാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അഞ്ചു കുര്യൻ ആണ് ചിത്രത്തിലെ നായികയായി എത്തുന്നത്.