നടി ശില്പ ഷെട്ടി വിവാഹമോചനത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നീലച്ചിത്ര നിര്‍മാണ കേസില്‍ ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റിലായതിനെ തുടര്‍ന്നാണ് വിവാഹമോചനത്തിലേക്ക് നീങ്ങുന്നത്. രാജ്കുന്ദ്രയുടെ പ്രൊഡക്ഷന്‍ കമ്പനി അഡള്‍ട്ട് വീഡിയോകള്‍ നിര്‍മിക്കുന്നത് സംബന്ധിച്ച് ശില്‍പ്പയ്ക്ക് അറിവുണ്ടായിരുന്നു. എന്നാല്‍ നിലച്ചിത്രങ്ങള്‍ നിര്‍മിക്കുന്നതിനെക്കുറിച്ച് നടിയ്ക്ക് ധാരണയുണ്ടായില്ല. അതിനാല്‍ തന്ന അറസ്റ്റ് നടിയില്‍ വലിയ ആഘാതമുണ്ടാക്കി. രാജ് കുന്ദ്രയില്‍നിന്ന് കുട്ടികളുമായി അകന്ന് കഴിയാനാണ് ശില്‍പ്പ ആഗ്രഹിക്കുന്നത്.
‘രാജ് കുന്ദ്രയില്‍നിന്ന് കുട്ടികളുമായി അകന്ന് കഴിയാനാണ് ശില്പ ആഗ്രഹിക്കുന്നത്. കുട്ടികളുടെ മാനസികാരോഗ്യത്തെ അറസ്റ്റും വിവാദങ്ങളും ബാധിക്കുന്നു. അതിനാല്‍ കുന്ദ്രയുമായി വേര്‍പിരിയാനാണ് ശില്പയുടെ തീരുമാനം. വിവാഹമോചനത്തിന്റെ പേരില്‍ ജീവനാംശം വാങ്ങാന്‍ ശില്പ ആഗ്രഹിക്കുന്നില്ല.’ നടിയുടെ സുഹൃത്ത് പറഞ്ഞതായി ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്തു. ശില്പയ്ക്ക് റിയാലിറ്റി ഷോയില്‍നിന്നും മറ്റുമായി നല്ല തുക പ്രതിഫലമായി ലഭിക്കുന്നുണ്ട്. മാത്രമല്ല സിനിമയിലും സജീവമാണ്. അതുകൊണ്ട് ഒറ്റയ്ക്കൊരു ജീവിതം അവള്‍ക്ക് ബുദ്ധിമുട്ടല്ലെന്നും സുഹൃത്ത് പറയുന്നു.
രണ്ടു വര്‍ഷത്തെ പ്രണയത്തിനു ശേഷം 2009 ലാണ് ശില്പ ഷെട്ടിയും രാജ് കുന്ദ്രയും വിവാഹിതരായത്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ് കുന്ദ്രയുടെ നിര്‍മാണ കമ്പനി നീലച്ചിത്രങ്ങള്‍ നിര്‍മിക്കുന്നുവെന്നും അത് ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുന്നുവെന്നുമാണ് കേസ്. ഷെര്‍ലിന്‍ ചോപ്ര അടക്കമുള്ള നടിമാരുടെ പരാതിയെ തുടര്‍ന്ന് മുംബൈ പോലീസാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.