മകള്‍ സമീക്ഷയുടെ രണ്ടാം പിറന്നാള്‍ ആഘോഷമാക്കി നടി ശില്പ ഷെട്ടിയും കുടുംബവും. മകള്‍ക്കൊപ്പമുള്ള മനോഹരമായ വിഡിയോയും ഹൃദ്യമായ കുറിപ്പും ശില്പ ഷെട്ടി പങ്കുവച്ചു.
‘നീ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്ന് ഞങ്ങള്‍ക്ക് ഒരുപാട് സന്തോഷം തന്നു. എന്റെ അവസാനം വരെ നിന്നെ സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. ജന്മദിനാശംസകള് സമീഷ’ ശില്പ ഷെട്ടി കുറിച്ചു. സമീഷയുടെ സഹോദരന് വിയാനുമൊപ്പമുളള വിഡിയോകളും ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിരുന്നു. നിരവധി പേരാണ് കുഞ്ഞു സമീഷയ്ക്ക് ആശംസകളുമായി എത്തിയത്.
പെണ്മക്കളുടെ ദിനത്തിലും ശില്പ മക്കള്‍ക്കൊപ്പമുള്ള വിഡിയോ പങ്കുവച്ചിരുന്നു. അമ്മയും മകളും തമ്മിലുള്ള മനോഹര ബന്ധത്തെക്കുറിച്ചാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ പറഞ്ഞിരുന്നത്. ശില്പ ഷെട്ടിയും ഭര്‍ത്താവ് രാജ് കുന്ദ്രയും വാടക ഗര്‍ഭപാത്രത്തിലൂടെയാണ് രണ്ടാമത്തെ കുഞ്ഞിനെ സ്വാഗതം ചെയ്തത്.
View this post on Instagram