യുവനായകൻ ടോവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം ‘തല്ലുമാല’ റിലീസിന് ഒരുങ്ങുകയാണ്. കല്യാണി പ്രിയദർശൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രത്തിലെ പാട്ടുകളെല്ലാം സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്. സിനിമയിൽ ഷൈൻ ടോം ചാക്കോയും ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ഒപ്പം ലുക്മാൻ അവറാൻ, ചെമ്പൻ വിനോദ് ജോസ്, തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
‘തല്ലുമാല’ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഷൈൻ ടോം ചാക്കോ ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. തിയറ്ററിൽ സിനിമ കണ്ടിറങ്ങിയ ഷൈനിനെ തേടി പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകരെ കണ്ട് തിയറ്ററിൽ നിന്ന് ഇറങ്ങിയോടിയ സംഭവത്തെക്കുറിച്ച് വിശദമാക്കുകയാണ് ഷൈൻ ടോം ചാക്കോ. ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു.
പറഞ്ഞാല്‍ മനസിലാകാത്തവരുടെ അടുത്ത് നിന്നിട്ട് കാര്യമില്ലെന്നും അതുകൊണ്ടാണ് ഓടിയതെന്നുമാണ് സംഭവത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. ‘പറഞ്ഞാ മനസിലാകാത്തവരുടെ അടുത്ത് നിന്നിട്ട് കാര്യമില്ലല്ലോ.. ഓടണം. ഓടി ഒളിക്കാനൊന്നുമല്ല, രക്ഷപ്പെടാനാണ് ഓടിയത്.’ – ഷൈൻ ടോം ചാക്കോ പറഞ്ഞു. ‘ആദ്യം തിയറ്ററില്‍ ഒരു റൗണ്ട് ഓടി. ഇവരൊക്കെ കൂടെ ഓടി. ഓട്ടം കൂടുന്തോറും ആള്‍ക്കാരുടെ എണ്ണം കുറഞ്ഞു തുടങ്ങി. അപ്പോ ഞാന്‍ സ്‌ക്രീനില്‍ കയറി ഇരുന്നു. അവിടെ ഷൂട്ട് ചെയ്യാന്‍ പറ്റില്ലല്ലോ. എല്ലാവരും കിതപ്പിലാണ്. കിതപ്പ് മാറിയപ്പൊ ഞാന്‍ അവിടെന്നും ഓടി. അപ്പോഴാണ് ആ ഗ്രില്ലിന്റെ ഉള്ളില്‍ പെടുന്നത്. ഞാന്‍ വിചാരിച്ചു അവരോട് സംസാരിക്കാമെന്ന്. പിന്നെ ഓര്‍ത്തു വേണ്ട. വീണ്ടും ആ വയ്യാത്ത കാലും വെച്ച് ഓടി,’ – ഷൈന്‍ ടോം ചാക്കോ പറയുന്നു. ഓഗസ്റ്റ് 12നാണ് തല്ലുമാല റിലീസ് ചെയ്യുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…