ഷൈന്‍ ടോം ചാക്കോ, കൃഷ്ണ ശങ്കര്‍, വിജയരാഘവന് ഉള്‍പ്പെടെയുള്ളവരെ കേന്ദ്രകഥാപാത്രമാക്കി ശ്യാം മോഹന്‍ സംവിധാനം ചെയ്യുന്ന കൊച്ചാള്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഷൈന്‍ ടോം ചാക്കോ പിങ്കര്‍ ബാബു എന്ന ‘പന്നി വോട്ടക്കാരനായാണ് ചിത്രത്തിലെത്തുന്നത്. കൃഷ്ണ ശങ്കര്‍ പൊലീസ് കഥാപാത്രത്തെയും അവതരിപ്പിക്കുന്നു.
സിയാറാ ടാക്കീസിന്റെ ബാനറില്‍ ദീപ് നാഗ്ഡയാണ് ചിത്രം നിര്‍മിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് മിഥുന് പി മദനന്, പ്രജിത്ത് കെ. പുരുഷന് എന്നിവര്‍ ചേര്‍ന്നാണ്. ജോമോന് തോമസ് ഛായാഗ്രഹണവും ബിജീഷ് ബാലകൃഷ്ണന് എഡിറ്റിംഗ് നിര്‍വഹിക്കുന്നു.
പുതുമുഖം ചൈതന്യയാണ് ചിത്രത്തില്‍ നായികയാകുന്നത്. ഷറഫുദ്ദീന്, രഞ്ജി പണിക്കര്‍, മുരളി ഗോപി, ഇന്ദ്രന്‍സ്, കൊച്ചു പ്രേമന്, ശ്രീകാന്ത് മുരളി, ഷറഫുദ്ദീന്, ചെമ്പില്‍ അശോകന്, മേഘനാഥന്, സേതുലക്ഷ്മി, ശ്രീലക്ഷ്മി, കലാരഞ്ജിനി, ആര്യ സലിം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.