ആക്ഷന്‍ ചിത്രവുമായി വീണ്ടും യുവതാരം ആന്റണി വര്‍ഗീസ്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ആര്‍ഡിഎക്സ് എന്ന ചിത്രത്തിലൂടെയാണ് ആന്റണി വര്‍ഗീസ് വീണ്ടും ആക്ഷന്‍ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്നലെ കൊച്ചിയില്‍ ആരംഭിച്ചു.
മൂന്ന് കേന്ദ്ര കഥാപാത്രങ്ങളുടെ പേരുകളുടെ ചുരുക്കെഴുത്താണ് ചിത്രത്തിന്റെ ടൈറ്റില്‍. റോബര്‍ട്ട്, ഡോണി, സോവ്യര്‍ എന്നിങ്ങനെയാണ് ആ കഥാപാത്രങ്ങളുടെ പേരുകള്‍. ആന്റണി വര്‍ഗീസിനൊപ്പം നീരജ് മാധവും ഷെയ്ന് നിഗവുമാണ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അടി തുടങ്ങട്ടെ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.
ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ്. ഷബാസ് റഷീദ്, ആദര്‍ശ് സുകുമാരന്‍ എന്നിവരുടേതാണ് തിരക്കഥ. ഐമ റോസ്മിയും മഹിമാ നമ്പ്യാരുമാണ് നായികമാര്‍. ലാല്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് സാം സി എസ് ആണ്. ദക്ഷിണേന്ത്യയിലെ വമ്പന്‍ സിനിമകളുടെ ആക്ഷന്‍ കോറിയോഗ്രാഫറായ അന്‍പറിവാണ് ഈ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്. അലക്സ് ജെ പുളിക്കീലാണ് ഛായാഗ്രാഹകന്‍. കലാസംവിധാനം പ്രശാന്ത് മാധവ്, മേക്കപ്പ് റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്, അസോസിയേറ്റ് ഡയറക്ടര്‍ വിശാഖ്, നിര്‍മ്മാണ നിര്‍വ്വഹണം ജാവേദ് ചെമ്പ്, പിആര്‍ഒ വാഴൂര്‍ ജോസ്.