പ്രഖ്യാപനം മുതല്‍ മോഹന്‍ലാല്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് നാളെ ആരംഭിക്കുമെന്ന പ്രഖ്യാപനം എത്തിയിരിക്കുകയാണ്. പ്രൊഡക്ഷന്‍ ഹൗസായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവാണ് ഇക്കാര്യം അറിയിച്ചത്. ‘വാലിബന് തന്റെ യാത്ര പതിനെട്ടിന് ആരംഭിക്കുന്നു. ഓരോ ഘട്ടത്തിലും ഞങ്ങളോടൊപ്പം ഉണ്ടായിരിക്കുക’, ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
View this post on Instagram
രാജസ്ഥാനിലെ ജയ്സാല്‍മീറിലാണ് ചിത്രീകരണം നടക്കുകയെന്നാണ് വിവരം. വാലിബന്റെ ചിത്രീകരണത്തില്‍ പങ്കെടുക്കാന്‍ മോഹന്‍ലാല്‍ തയ്യാറാകുന്നതായി ഫിലിം ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള അറിയിച്ചിരുന്നു.
ആമേനു ശേഷം പി.എസ് റഫീക്കിന്റെ രചനയില്‍ ഒരുങ്ങുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്. രാജസ്ഥാനാണ് പ്രധാന ലൊക്കേഷന്‍. ജനുവരി പത്തിന് ചിത്രീകരണം ആരംഭിക്കും. ബോളിവുഡ് താരം വിദ്യുത്ജംവാള് ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മധു നീലകണ്ഠന് ആണ് ഛായാഗ്രഹണം. ടിനു പാപ്പച്ചനാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയില്‍ ആരംഭിച്ച ജോണ്‍ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മോണ്‍സ്റ്ററി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.