ബിജു മേനോനെ നായകനാക്കി ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന നാലാംമുറ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. മിന്നല്‍ മുരളിക്ക് ശേഷം ഗുരുസോമസുന്ദരം വേഷമിടുന്ന മലയാള ചിത്രമാണ് നാലാംമുറ. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെയാണ് ഗുരുസോമസുന്ദരം അവതരിപ്പിക്കുന്നത്.
ദിവ്യപിള്ള, ശാന്തി പ്രിയ, ഷീല എബ്രഹാം, സുരഭി സന്തോഷ്, ഷൈനി സാറ, അലന്‍സിയര്‍, പ്രശാന്ത് അലക്സാണ്ടര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൂരജ് വി ദേവാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. കിഷോര്‍ വാരിയത്ത്, സുധീഷ് പിള്ള, ഷിബു അന്തിക്കാട് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.
ഛായാഗ്രഹണം ലോകനാഥന് നിര്‍വഹിച്ചിരിക്കുന്നു. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത് കൈലാഷ് മേനോനാണ്. പശ്ചാത്തല സംഗീതം ഗോപി സുന്ദര്‍ നിര്‍വഹിക്കുന്നു. ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും അപ്പുണ്ണി സാജന് കലാസംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ വസ്ത്രാലങ്കാരം കൈകാര്യം ചെയ്തത് നയന ശ്രീകാന്താണ്. ഷാബു അന്തിക്കാട് ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. പൂജ അവധിക്ക് ചിത്രം റിലീസ് ചെയ്യും.