ടിനു പാപ്പച്ചന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തലശ്ശേരിയില്‍ തുടങ്ങി. തലശ്ശേരി കടല്‍പാലത്തിനോട് ചേര്‍ന്ന തായലങ്ങാടിയിലാണ് ഷൂട്ടിംഗ് നടക്കുന്നത്. കുഞ്ചാക്കോ ബോബന്, ആന്റണി വര്‍ഗീസ്, അര്ജുന് അശോകന് എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. ചിത്രത്തിനായി കലാസംവിധായകന്‍ ഗോകുല്‍ദാസ് ഒരുക്കിയ സെറ്റ് ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു.
ടൊവിനോ തോമസ് നായകനായി എത്തുന്ന തല്ലുമാലയ്ക്ക് വേണ്ടിയാണ് തായലങ്ങാടിയില്‍ ഇതിന് മുന്‍പ് സെറ്റൊരുക്കിയത്. ഇതിന് ശേഷം പ്രദേശത്തെ സംരക്ഷിത മേഖലയായി വിനോദസഞ്ചാര മേഖല നിലനിര്‍ത്തി. പ്രദേശത്ത് മറ്റ് മാറ്റങ്ങള്‍ വരുത്തരുതെന്ന് കര്‍ശന നിര്‍ദേശം വന്നു. ഇതോടെ മറ്റൊരു സെറ്റുതന്നെ ഒരുക്കേണ്ട ഉത്തരവാദിത്തം ഗോകുല്‍ദാസിന് വന്നു.
തെരുവിന്റെ ബാഹ്യമോടികള്‍ അങ്ങനെതന്നെ നിലനിര്‍ത്തി പകരം പ്ലൈവുഡ് കൊണ്ട് അതിനെ പൂര്‍ണ്ണമായും മറച്ച് പുതിയൊരു അങ്ങാടിത്തെരുവുതന്നെ കലാസംവിധായകനും സംഘവും സൃഷ്ടിച്ചു. ഒന്നര കിലോമീറ്ററോളം നീളത്തിലാണ് തെരുവിന്റെ സെറ്റ് ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ഒരു പ്രധാന ഭാഗം ചിത്രീകരിക്കുന്നതും ഇവിടെയാണ്. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, അജഗജാന്തരം എന്നീ ചിത്രങ്ങള്‍ക്കുശേഷം
ടിനു പാപ്പച്ചന് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജോയ് മാത്യുവാണ് തിരക്കഥാകൃത്ത്. ചിത്രത്തിന് പേര് തീരുമാനിച്ചിട്ടില്ല.