കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തെലുങ്ക് സിനിമാ ലോകത്തുനിന്ന് ഞെട്ടിക്കുന്ന ധാരാളം കഥകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കാസ്റ്റിംഗ് കൗച്ച് സംബന്ധമായ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളിലൂടെയും പ്രതിഷേധത്തിലൂടെയും ശ്രീ റെഡ്ഢി രംഗത്തുവന്നിരുന്നു. സിനിമ മേഖലയിൽ സ്ത്രികൾ നേരിടുന്ന വിവേചനത്തിൽ പ്രതിഷേധിച്ച് തെലുങ്ക് ഫിലിം ചേംബർ ഓഫ് കോമേഴ്സിന് മുൻപിൽ ടോപ്ലെസ് ആയി നിന്ന് തന്റെ പ്രതിഷേധം അറിയിച്ചിരുന്നു . എന്നാൽ അതിനുപിന്നാലെ പ്രമുഖ നിര്‍മാതാവിന്റെ മകന് സ്റ്റുഡിയോയില്‍ പീഡിപ്പിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരമിപ്പോൾ.
” സിനിമയിലുള്ളവർ സ്റുഡിയോകളെ വ്യഭിചാരത്തിന് ഉപയോഗിക്കുകയാണ്. ചുവന്ന വെളിച്ചമുള്ള സ്റ്റുഡിയോകൾ എന്നും അവർക്ക് സുരക്ഷിതമായ ഇടമാണ്”.
ടോളിവുഡിലെ ഒരു മുൻനിര നിര്‍മാതാവിന്റെ മകൻ തന്നെ പീഡിപ്പിച്ചെന്നാണ് ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തൽ. എന്നാൽ ഈ വ്യക്തിയുടെ പേര് വെളിപ്പെടുത്താൻ താരം തയ്യാറായില്ല. ഒരു സർക്കാർ സ്റ്റുഡിയോയിൽ വെച്ചാണ് അയാൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചത്. ടോളിവുഡിലെ വമ്പൻ നിർമാതാവിന്റെ മകനാണ് പീഡിപ്പിച്ചതെന്ന വെളിപ്പെടുത്തൽ തെലുങ്ക് സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.
തെലുങ്ക് സിനിമയിൽ കൂടുതൽ അവസരം ലഭിക്കുന്നത് മുംബൈ പോലെയുള്ള അന്യഭാഷാ ചിത്രങ്ങളിൽ നിന്നും വരുന്ന നായികമാർക്കാണെന്നും അവർ എന്ത് വിട്ടുവീഴ്ചയ്ക്കും തയാറാകുന്നതുകൊണ്ടാണ് അവസരങ്ങൾ നേടിയെടുക്കുന്നതെന്നുമാണ് താരത്തിന്റെ വാദം.
സിനിമയിൽ അവസരം ലഭിക്കുന്നതിനായി മേഖലയിലുള്ള പല നിർമാതാക്കളും സംവിധായകൻമാരും നഗ്ന വീഡിയോയും ഫോട്ടോസും ആവശ്യപ്പെട്ടതിനെ തുടർന്ന് അയച്ചുകൊടുത്തിരുന്നു.എന്ന ഇത് വരെ ആരും തനിക്കു റോൾ തന്നിട്ടില്ല. എന്നാൽ ചിലർ പെൺകുട്ടികളുടെ അഭിനയ മോഹം മുതലെടുക്കുകയാണെന്ന് താരം തുറന്നടിച്ചു.
തെലുങ്ക് സിനിമ ലോകത്തുനിന്ന് മോശമായ സമീപനമാണ് ലഭിക്കുന്നത് എന്നും നായികമാരെ കോൾ ഗേൾ എന്ന് വിളിച്ചിട്ടുപോലും ആരും ഒന്നും പ്രതികരിക്കാൻ തയ്യാറാകുന്നില്ല എന്ന് താരം പ്രതികരിച്ചു. അതെ സമയം സിനിമയിൽ ലൈംഗിക ചൂഷണം ഇല്ലെന്ന് പറഞ്ഞു നടി രാകുൽ പ്രീത് രംഗത്തെത്തിയിരുന്നു.
എന്തായാലും താരത്തിന്റെ ഈ പ്രതിഷേധങ്ങൾ ഏറെ അസ്വസ്ഥതയോടുകൂടിയാണ് തെലുങ്ക് സിനിമ ലോകം നോക്കി കാണുന്നത്.