ഇന്ത്യയിലെ നിരവധി ഭാഷകളിൽ ഗാനമാലപിച്ച് പ്രേക്ഷകരുടെയും സംഗീതാസ്വാദകരുടെയും മനം കവർന്ന ഗായികയാണ് ശ്രേയ ഘോഷാൽ. മലയാളികൾക്കും നിരവധി ഗാനങ്ങളാണ് ശ്രേയാ ഘോഷാലിന്റെ ശബ്ദ മാധുരിയിൽ ആസ്വദിക്കുവാനായത്. 2015ലാണ് ബാല്യകാല സുഹൃത്തായ ശിലാദിത്യ മുഖോപാധ്യായയുമായി ശ്രേയയുടെ വിവാഹം നടന്നത്. പത്ത് വർഷത്തോളം നീണ്ട് നിന്ന പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.
മെഗാ സ്റ്റാർ മമ്മൂട്ടി-അമല്‍ നീരദ് ടീമിന്റെ ‘ബിഗ് ബി’യിലെ ‘വിട പറയുകയാണോ’ എന്ന മനോഹര ഗാനം പാടിക്കൊണ്ട് അരങ്ങേറ്റം കുറിച്ച ശ്രേയ ഇന്ന് മലയാളത്തില്‍ ഒഴിച്ചു കൂടാനാവാത്ത സംഗീത സാന്നിധ്യമാണ്. താരത്തിന്റെ മാതൃഭാഷ അല്ലാതിരുന്നിട്ടു പോലും വളരെ ഉച്ചാരണ ശുദ്ധിയോടെ മലയാളം ഗാനങ്ങള്‍ ആലപിക്കുന്ന ശ്രേയ, സംഗീത സംവിധായകര്‍ക്കും ശ്രോതാക്കള്‍ക്കുമെല്ലാം എന്നുമൊരു അത്ഭുതമാണ്.
പാടുന്ന ഓരോ വരികളുടെയും അര്‍ത്ഥം മനസ്സിലാക്കി, അനുഭവ തീവ്രതയോടെ പാടി ഫലിപ്പിക്കുന്ന അര്‍പ്പണമനോഭാവം ശ്രേയയെ പകരക്കാരില്ലാത്ത ശബ്ദമാധുര്യമാക്കി മാറ്റുന്നു.മലയാളത്തിലോ ഹിന്ദിയിലോ ബംഗാളിയിലോ ഒതുങ്ങുന്നതല്ല ശ്രേയയുടെ സംഗീത ലോകം. ഉര്‍ദു, ആസാമീസ്, ഭോജ്പുരി, കന്നഡ, ഒഡിയ, പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക് തുടങ്ങി പന്ത്രണ്ടോളം ഭാഷകളില്‍ ശ്രേയ ഗാനങ്ങള്‍ ആലപിക്കുന്നു. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് നാലു തവണ ലഭിച്ചിട്ടുണ്ട്.
മേയ് 22ന് ശ്രേയ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ഇപ്പോഴിതാ മകൻ ദേവ്യാന് മുഖോപാധ്യായക്കൊപ്പമുള്ള ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുകയാണ് ശ്രേയ. ‘എല്ലാവർക്കും നമസ്കാരം. ഞാൻ ദേവ്യനാണ്, എനിക്ക് ഇന്ന് 6 മാസം തികയുന്നു. ഞാൻ ഇപ്പോൾ എനിക്ക് ചുറ്റുമുള്ള ലോകം ആസ്വദിക്കുന്നതിലും, എന്റെ പ്രിയപ്പെട്ട പാട്ടുകൾ കേൾക്കുന്നതിലും, എല്ലാത്തരം ചിത്രങ്ങളുള്ള പുസ്തകങ്ങൾ വായിക്കുന്നതിലും, മണ്ടത്തരങ്ങൾ കേട്ട് ഉറക്കെ ചിരിക്കുന്നതിലും, എന്റെ അമ്മയുമായി ആഴത്തിലുള്ള സംഭാഷണങ്ങളിൽ ഏർപ്പെടുന്നതിലും തിരക്കിലാണ്.’ എന്ന അടികുറിപ്പോട് കൂടി ശ്രേയ ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്.
View this post on Instagram