മധുരംതുളുമ്പുന്ന ശബ്ദം കൊണ്ട് ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയ താരമാണ് ശ്രേയ ഘോഷാല്‍.വളരെ വലിയ ഒരു പ്രത്യേകത എന്തെന്നാൽ ഭാഷയുടെയോ, ഒരു രാജ്യത്തിന്റെയോ അതിരുകള്‍ ഇല്ലാതെ സംഗീതത്തിന്റെ വിശാല ലോകത്ത് മിന്നി തിളങ്ങുന്ന താരമാണ് ശ്രേയ.കഴിഞ്ഞ ഏതാനും ദിവസങ്ങൾ മുൻപാണ് താന്‍ അമ്മയാകാന്‍ പോകുന്നു എന്ന അതിയായ സന്തോഷവാര്‍ത്ത ശ്രേയ തന്റെ ആരാധകരുമായി പങ്കുവച്ചത്.
View this post on Instagram
ഇപ്പോഴിതാ സുഹൃത്തുക്കള്‍ ഓണ്‍ലൈന്‍ വഴി തനിക്കായി ഒരുക്കിയ ബേബി ഷവറിന്റെ ചിത്രങ്ങള്‍ ശ്രേയ പങ്കുവയ്ക്കുന്നു. ജീവിതത്തിലെ പുതിയൊരു അധ്യായത്തിനായി ഞങ്ങള്‍ ഒരുങ്ങുകയാണെന്നും ഈ വാര്‍ത്ത നിങ്ങളുമായി പങ്കുവയ്ക്കുന്നതില്‍ സന്തോഷമുണ്ടെന്നും പറഞ്ഞകൊണ്ടായിരുന്നു കുഞ്ഞ് ജനിക്കാന്‍ പോകുന്ന വിവരം ശ്രേയ ലോകത്തെ അറിയിച്ചത്. ശ്രേയയുടെ ജീവിതപങ്കാളി. എശൈലാദിത്യ മുഖോപാധ്യായ ആണ് . 2015 ഫെബ്രുവരി അഞ്ചിനായിരുന്നു ഇരുവരുടെയും വിവാഹം. മെഗാ സ്റ്റാർ മമ്മൂട്ടി-അമല്‍ നീരദ് ടീമിന്റെ ‘ബിഗ് ബി’യിലെ ‘വിട പറയുകയാണോ’ എന്ന മനോഹര ഗാനം പാടിക്കൊണ്ട് അരങ്ങേറ്റം കുറിച്ച ശ്രേയ ഇന്ന് മലയാളത്തില്‍ ഒഴിച്ചു കൂടാനാവാത്ത സംഗീത സാന്നിധ്യമാണ്.
View this post on Instagram
താരത്തിന്റെ മാതൃഭാഷ അല്ലാതിരുന്നിട്ടു പോലും വളരെ ഉച്ചാരണ ശുദ്ധിയോടെ മലയാളം ഗാനങ്ങള്‍ ആലപിക്കുന്ന ശ്രേയ, സംഗീത സംവിധായകര്‍ക്കും ശ്രോതാക്കള്‍ക്കുമെല്ലാം എന്നുമൊരു അത്ഭുതമാണ്. പാടുന്ന ഓരോ വരികളുടെയും അര്‍ത്ഥം മനസ്സിലാക്കി, അനുഭവ തീവ്രതയോടെ പാടി ഫലിപ്പിക്കുന്ന അര്‍പ്പണമനോഭാവം ശ്രേയയെ പകരക്കാരില്ലാത്ത ശബ്ദമാധുര്യമാക്കി മാറ്റുന്നു.മലയാളത്തിലോ ഹിന്ദിയിലോ ബംഗാളിയിലോ ഒതുങ്ങുന്നതല്ല ശ്രേയയുടെ സംഗീത ലോകം. ഉര്‍ദു, ആസാമീസ്, ഭോജ്പുരി, കന്നഡ, ഒഡിയ, പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക് തുടങ്ങി പന്ത്രണ്ടോളം ഭാഷകളില്‍ ശ്രേയ ഗാനങ്ങള്‍ ആലപിക്കുന്നു. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് നാലു തവണ ലഭിച്ചിട്ടുണ്ട്.